MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

പ്രണയിനി


മറക്കുക പ്രണയമേ ഈ ജാരനെ..

നിന്റെ രാത്രിയുടെ നിശബ്ദത നശിപ്പിച്ച കാട്ടാളനെ..

നിന്‍ മാറോടു ചേര്‍ന്നു ഞാന്‍ ഉറങ്ങിതീര്‍ത്ത രാത്രികളില്‍ 

നീ എനിക്ക് പകര്‍ന്നുതന്ന ലഹരിയുടെ ചഷകങ്ങളും 

നമ്മള്‍ ചുംബിച്ചു തീര്‍ത്ത പുകച്ചുരുളുകളും 

നീ ഓര്‍ക്കുന്നുവോ നേരുദൂയുടെ കവിത വായിച്ച് 

നമ്മള്‍ തീര്‍ത്ത സ്വപ്‌നങ്ങള്‍.. 

വരികളിലെവിടെയോ ഞാനും നീയും ഒരു മഴയ്ക്കായ്‌ കാത്തിരുന്നതും..


മറക്കുക പ്രണയിനീ എന്റെ പേര് 

ആര്‍ദ്രമാം നമ്മുടെ ഓര്‍മ്മകള്‍..

നമ്മള്‍ പങ്കുവച്ച ചുംബനവും ലഹരിയും 

ഓര്‍ക്കരുത് ഈ ഏകാന്ത പഥികനേ

വഴിതെറ്റി നിന്നരികിലെതിയ ഭ്രാന്തന്റെ ജല്പ്പനങ്ങളെ..കവിതകളെ..

കുഴിച്ചുമൂടുക ഈ ഭ്രാന്തന്റെ സ്മൃതികള്‍..

ശവകുഴിയിലിരുന്നു നെരൂദ മന്ത്രിക്കുന്നു..

"പ്രണയമെത്രമേല്‍ ഹ്രസ്വം
 
വിസ്മ്രിതി അതിലുമെത്രയോ ദീര്‍ഘം.."

2 comments:

Nalla kavitha. . .

nashtapetta pranayathindae nashtapedatha ormakkal...

As naruda said, loving is short, forgetting is long...

take care
Niya
niya101.blogspot.com

 

@niya : ninak ee link thanna aalodu oru nanni ariyichek :)tc

 

Post a Comment