MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

ചുംബനം


പതിവ് പോലെ അവളുടെ സൌഹൃദ സംഭാഷണങ്ങള്‍ കേള്‍ക്കാനില്ല..മെസ്സേജുകളുടെ പ്രവാഹം നിലച്ചിട്ട് രണ്ടു ദിവസം..ഒടുവില്‍ മറുപടി കാണാതെ മടുത്തപ്പോള്‍ ഒരു മിസ്സ്‌ കാള്‍ കൊടുത്തു..

കുറച്ചു കഴിഞ്ഞപ്പോള്‍ സ്ഥിരം കുസ്രിതി ചിരിയുമായ് ഹലോ എന്നൊരു ശബ്ദം
ഒരു കോളേജ് വിദ്യാര്‍ഥിനിയുടെ 'പ്രാരാബ്ധ'കഥകളും 'ജീവിത ഭാരവും'അവള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീരത്ത്.."ബാലന്‍സ് തീരുന്നു വെക്കട്ടെ.." എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്യുന്നത് വരെ എന്റെ ശബ്ദമോ വിശേഷങ്ങളോ കേള്‍ക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല എന്ന് തോന്നി..
പിന്നീട് തലേന്ന് എപ്പോഴോ അവളുടെ ഒരു മെസ്സേജ് കണ്ടു..
"ഡാ.."
പിന്നെ സ്ഥിരം ചര്‍ച്ചകള്‍ കുസൃതികള്‍..നാട്ടിലെ കാമ്പസിലെ രാഷ്ട്രീയം മാറി വരുന്ന പത്രവാര്‍ത്തകള്‍ മുതല്‍ ഗോവിന്ദ ചാമിമാരും പ്രണയവും സ്വപ്നങ്ങളും ഞങ്ങളുടെ ചര്‍ച്ചാ വിഷയങ്ങലായ്..

അതിനിടയില്‍ അവള്‍ പറഞ്ഞു "നീ ആളൊരു പഞ്ചാര തന്നെ..! "

പൊതുവേ പരുക്കനും അന്തര്മുഖനുമായ എന്നോടിങ്ങനൊരു ചോദ്യം ?

എന്നാലും വെറുതെ മറുപടി കൊടുത്തു..

"ദാറ്റ് ഈസ്‌ സൊ സ്വീറ്റ്..ഇതിനു ഒരു ഉമ്മ തരണോ നിനക്ക് ?? "


"ചുംബനം മലയാളവും ഇന്ഗ്ലീഷുംപോലുള്ളൊരു ഭാഷയാണ്‌ ഉറുമ്പുകള്‍ കിസ്സോഫോനെസാനു ച്ചുംബനത്തിലൂടെയാണ് അവര്‍ സംവേദനം നടത്തുന്നത്..ഞാന്‍ ഉറുംബ് അല്ല..

"ഹഹ ചുംബനം ഏറ്റവും നല്ല  സംവേദന മാര്‍ഗമാണ്..മനുഷ്യന്മാരുടെ കാര്യത്തിലും.."

"എന്നോട് ഏറ്റവും മാന്യതയില്ലാതെ സംസാരിക്കുന്ന സുഹൃത്ത് നീയാണ് !നിനക്ക് ഞാന്‍ സംസാരിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്.."

" ഇത്രയും നല്ല സൌഹൃദത്തിനു നന്ദി..ഇനി നിന്നെ ശല്യം ചെയ്യാന്‍ ഞാനില്ല..ബൈ.."

ഗ്ലാസ്സിളിരുന്ന അവസാന തുള്ളി കട്ടന്‍ കാപിയും കുടിച്ചു നിര്‍ത്തി മെല്ലെ ഉറക്കത്തിലേക്ക് നീങ്ങി..

പുറത്തു മഴ പെയ്യുന്നുണ്ട്..പുതപ്പിനടിയില്‍ ശരീരത്തെ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മൊബൈലില്‍ വീണ്ടും ഒരു മെസ്സേജ് ടോണ്‍ !

"നിനക്ക് ഞാന്‍ പോയാല്‍ ഒരുപാട് സുഹൃത്തുകള്‍ ഉണ്ടാവും..സൊ നോ പ്രോബ്ലം !
പക്ഷെ എനിക്കങ്ങനെയല്ല ദുഖിക്കും ! നീ അങ്ങനെ സുഖിക്കേണ്ട.."
പുതപ്പിന് പുറത്തേക്ക കൈ നീട്ടാന്‍ മടിയോടെ വേഗം ഒരു സ്മൈലി ടൈപ്പ് ചെയ്തു ":)"

ഒരിക്കല്‍ കൂടി കാലുകള്‍ പുതപ്പിനുള്ളിലുന്ടെന്നു ഉറപ്പിച്ചുകൊന്ദ് കണ്ണുകളടച്ചു..

1 comments:

Post a Comment