MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

രോദനം

















എനിക്കറിയില്ല കുഞ്ഞേ..
എന്തിനീ മതിലുകള്‍ സൃഷ്ട്ടിച്ചു എന്ന്..
എനിക്കറിയില്ല..
എന്തുകൊണ്ട് മനുഷ്യന്‍ വസ്ത്രങ്ങള്‍ നെയ്തുകൂട്ടി എന്ന്
എനിക്കറിയില്ല..
എന്തുകൊണ്ട് പൊന്നിന്റെ തിളക്കവും പണത്തിന്റെ തൂക്കവും കണ്ട്
നിന്‍ കണ്ണുകള്‍ മഞ്ഞളിക്കുന്നു എന്ന്..

ഈ ആകാശത്ത് നീ മതിലുകള്‍ കാണുന്നുവോ ?
ഇല്ല ഇതിനിപ്പുരം പറക്കുവാന്‍ നിന്നെ അനുവദിക്കില്ല..
ആ നദി കടക്കരുത് ഒരു മത്സ്യവും മനുഷ്യനും 
ഇവിടെ ഉരുണ്ടുകൂടരുത് ഒരു മേഘവും ആള്കൂട്ടവും 

ഇവിടെ ഇപ്പോള്‍ മരണത്തിന്റെ മണം
കേള്‍കുനത് രോദനങ്ങള്‍ മാത്രം..
നീ സ്നേഹിക്കരുത് ഈ നാടിനെയും നാട്ടാരെയും 
നിനക്ക് സഹിക്കാനാവില്ല ഇനി വരും കാലത്തിന്‍ സ്വാര്തത 
നീ ഓര്‍ക്കരുത് എന്‍ പേരും കവിതയും..
മറക്കുക ഈ ഭ്രാന്തന്റെ രോദനം..
മതിലുകള്‍ ഇല്ലാത്ത ഭൂമി സ്വപ്നം കണ്ട ഞാന്‍ അറിഞ്ഞില്ല
ഇത് ശ്മാശാനമാകുമെന്നു..
നീ മറക്കുക ഈ കവിതയും എന്‍ ജല്പനങ്ങളും..
എനിക്കറിയുന്നത് ഒന്ന് മാത്രം..എന്റെ ജനാലകള്‍ അടയുന്നില്ലെന്നത്..

0 comments:

Post a Comment