MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

ഒരു രാത്രി....


സമയം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു .മുറിയിലെ ക്ലോക്കിന്റെ ശബ്ദം ഉറക്കത്തെ ശല്യപെടുത്തുന്നു.പുറത്തു നല്ല മഴയുണ്ട് .പുതപ്പിനടിയില്‍ കിടന്നുകൊണ്ട് മെല്ലെ ആ മഴയെ ശ്രവിച്ചു നോക്കി.വീടിനു മുകളില്‍ നിന്നും വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കാം.വീണ്ടും ചെവി വിടര്‍ത്തി.കള്ളന്റെ ശബ്ദമുണ്ടോ. പണ്ടു ഞാന്‍ കള്ളനെ പിടിക്കുന്ന സ്വപ്നം കാണാറുണ്ടായിരുന്നു.അന്നൊക്കെ മനസ്സില്‍ വരാറുള്ളത് കറുത്ത കോട്ടിട്ട ജെയിംസ് ബോണ്ട് സ്റ്റൈലിലുള്ള കള്ളന്മാരെയാണ്.എന്നാല്‍ ഇന്നു കള്ളന്‍ എന്നാല്‍ ദാരിദ്ര്യം ആണോര്‍മ്മ വരിക.എല്ലാം..ഛെ എന്തിനാണിതോര്‍മ്മിക്കുന്നത് .ഉറങ്ങാം.മനസ്സെത്ര ചഞ്ചലമാണ്.ഒരു മഴയില്‍ നിന്നും ദാരിദ്ര്യം വരെയീ ഒരു നിമിഷം കൊണ്ടെത്തി.ഞാന്‍ അല്ലെങ്കിലും കാര്യമായി ദാരിദ്ര്യം അനുഭവിച്ചിട്ടില്ല.അച്ഛനും അമ്മയും മറ്റും അവരുടെ ചെറുപ്പത്തിലെ കഥകള്‍ പറയുമ്പോള്‍ എപ്പോഴും ദാരിദ്ര്യത്തെ കുറിച്ചും മറ്റും പറയാറുണ്ട്.എന്നെ സംബന്ധിച്ചടുത്തോളം നവോദയ വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ ഇഷ്ടമില്ലാത്ത വല്ല ഭക്ഷണവുമാണെന്കില്‍ തിന്നില്ല. അതാണ് പട്ടിണി.അച്ഛന്റെ ഒരു സുഹൃത്തായ കവിയൂര്‍ ബാലന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മ വന്നു "money is not a matter;but money matters".ഇതെന്തിനാ പാതിരാത്രി ഉറക്കമില്ലാതാലോചിക്കുന്നെ.. ഉറങ്ങാന്‍ നോക്കാം.പുതപ്പിന് പുറത്തുണ്ടായിരുന്ന കാലിന്റെ ചെറുവിരലില്‍ ഒരു കൊതുക് കടിച്ചു.ശ്ശോ ഉറക്കം പോയി, മനസ്സിനെ ശപിച്ചു കൊണ്ടു മെല്ലെ എഴുന്നേറ്റു.വാതില്‍ തുറന്നു കംപ്യൂട്ടര്‍ ഓണ്‍ ചെയ്തു ഇന്റര്‍നെറ്റും ഓണ്‍ ആക്കി.ഇന്റര്‍നെറ്റ് എക്സ്പ്ലൊററില്‍ ക്ലിക്ക് ചെയ്തു.പിന്നെ മെല്ലെ എന്റെ ഓര്‍ക്കുട്ടില്‍ കയറി.പുതിയ സ്ക്രാപ്പ് ഉണ്ടോ,ഇല്ല ഉറക്കം വരുന്നതു വരെ ഓര്‍ക്കുട്ടില്‍ കഴിയാം. കീബൊര്‍ഡില്‍ മെല്ലെ ഞെക്കി തുടങ്ങി.ശബ്ദമുണ്ടാക്കിയാല്‍ അമ്മ എഴുന്നേല്ക്കും.പിന്നെ വെറുതെ കിടക്കേണ്ടി വരും.പുതിയ കമ്മ്യൂണിറ്റിയില്‍ ചേരാം. ഏത് കമ്മ്യൂണിറ്റിയില്‍ ചേരണം. മൗസ് മെല്ലെ മുകളിലോട്ട് ചലിപ്പിച്ചു മുകളിലത്തെ സേര്‍ച്ച് ബട്ടണില്‍ ക്ലിക്ക് ചെയ്തു.എന്നിട്ടാലോചിച്ചു. ഏത് കമ്മ്യൂണിറ്റിയില്‍ ചേരണം,ഉടന്‍ ഓര്‍മ്മ വന്നത് എന്റെ നാടാണ് .മുഴുവന്‍ സ്ഥലവും ചെഗുവേര എന്ന വിപ്ലവകാരിയുടെ പോസ്റ്ററുകള്‍ പതിച്ച എന്റെ നാട്.മെല്ലെ ടൈപ്പ് ചെയ്തു.'Ernesto cheguera'എന്റര്‍ അടിച്ചപ്പോഴേക്കും ആയിരത്തോളം റിസല്‍ട്ടുകള്‍ വന്നു.ക്യുബന്‍ വിപ്ലവത്തെയും മഹാനായ വിപ്ലവകാരനെയും മെല്ലെ സ്മരിച്ചുകൊണ്ടാദ്യം കണ്ട കമ്മ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്തു.ദാഹിക്കുന്നു.മെല്ലെ ചെന്നു കുപ്പിയിലെ വെള്ളം കുടിച്ചു.ഒന്നുരരാപപിനായി മുത്രവും ഒഴിച്ച് മെല്ലെ ശബ്ദമുണ്ടാക്കാതെ നടന്നു.അപ്പോഴാണ് അന്ന് ലൈബ്രറിയില്‍ നിന്നെടുത്ത മാധവിക്കുട്ടിയുടെ എന്റെ കഥ കണ്ടത്.മെല്ലെ അതെടുത്ത് കിടക്കയില്‍ ചാരിക്കിടന്ന് വായിക്കുവാന്‍ തുടങ്ങി.അവരുടെ കുട്ടിക്കാലം ആണാദ്യം.അവരുടെ കാലവും ബ്രിട്ടീഷ് ഭരണവും അന്നനുഭവിച്ച കഷ്ടങ്ങളും ആണതിലാദ്യം.അപ്പോള്‍ കമല സുരയ്യ എന്ന വിവാദ നായികയെ ഓര്‍മ്മ വന്നു.പലരും അവരെ വിമര്‍ശിച്ചതുമായി ഓര്‍മ്മ മെല്ലെ ഞാന്‍ താളുകളില്ലേക്കായി. പുസ്തകം പഴകിയിരുന്നതിനാല്‍ അതിനൊരു പ്രത്യേക മണം.എനിക്കാ മണം ഇഷ്ടമല്ല.പുതിയ പുസ്തകങ്ങളുടെ മണം എനിക്കിഷ്ടമാണ്.കൊതുകുകൊണ്ട് ഞാന്‍ മെല്ലെ പുതപ്പെടുത്തു കഴുത്ത് വരെ മൂടിപ്പുതച്ചു.പിന്നെ ചെരിഞ്ഞു കിടന്നു വായിക്കാന് തുടങ്ങി.കണ്ണുകള്‍ മെല്ലെ അടയുന്നതുപോലെ.ഇല്ല, പിന്നെ ഉറങ്ങാം.വീണ്ടും വായന തുടര്‍ന്നു."ഡാ രാവിലെ ആയിട്ട് പോത്തിനെ പോലെ കിടന്നുറങ്ങുന്നു..ഇവനൊന്നും ഒരു ബോധമില്ലേ..നമ്മള്‍ അധ്വാനിക്കുന്നതാര്‍ക്ക് വേണ്ടിയാ ..ഇവര്‍ക്കിതെന്തെങ്കിലും അറിയാനാ..അവന്റെ ഉറക്കം.."അമ്മ വിളിക്കുന്നു.ങേ ഞാന്‍ എപ്പോഴാ ഉറങ്ങിയത്. അമ്മക്കെന്താ.ഞാന്‍ മെല്ലെ എഴുന്നേറ്റു.അവന് കമ്പ്യൂട്ടറും തുറന്നുവെച്ചിട്ടുറങ്ങുന്നു.എന്താണ്. കുട്ടിയെ കൊണ്ടു ഞാന്‍ തോറ്റു..ഞാന്‍ മെല്ലെ പല്ലു തേക്കുന്ന ബ്രഷുമായി എന്റെ ദിനചര്യകളിലേക്കു കടന്നു.

16 comments:

hai I wanna know more about u
How old r u?
Look we can enjoy our thoughts.
Ur articles are good..
Keep care in ur scripts..
Letters must be clear.

 

Hai monu...u r a budding MT..congrats
dont 4get to visit www.e4pc.blogspot.com

 

വായിക്കാന് മടിയാണ്..എന്നാലും ഇത് വായിക്കാന് നല്ല രസം തോന്നി.....ലളിതമായ വാക്കുകള്...തുടരുക.... :) :) :)

 

hmmm,
enthokkeyO kazhivokke undu...
kuRE thEchu minukkaNam....
nannaayi ezuthuthuka...
nannaavaan ezhuthuka..
ezhuthi theLiyuka...
aaSamsakaL !

 

very nice...go ahead and expecting more from you!

 

"പുതപ്പിന് പുറത്തുണ്ടായിരുന്ന കാലിന്റെ ചെറുവിരലില്‍ ഒരു കൊതുക് കടിച്ചു.ശ്ശോ ഉറക്കം പോയി" sathyaththil urakkam póyathu kothuku kaalinte cheruviralil kadichchathukondaanó?
enthaayaalum kadha thudaratte............. AASHAMSAKAL !

 

തീക്ഷണമായ നിന്റെ ചിന്തകളുടെ ഒരു ആവിഷ്ക്കരണമാണോ ഈ നിശാചിന്തകള്‍ കോറിയിടുന്ന വാക്കുകളില്‍ വിപ്ലവത്തിന്റെ അതിരൂക്ഷത ഞാന്‍ കാണുന്നു എന്നാലെന്തോ അപൂര്‍ണ്ണത എഴുത്തില്‍ പ്രതിഫലിക്കുന്നുണ്ട് അതൊരുപക്ഷെ പരന്ന വായനയുടെ അഭാവമാവാം അല്ലെങ്കില്‍ ചിന്തകളുടെ നിരന്തരമുള്ള മിന്നലാട്ടമായിരിക്കാം .. മനസ്സില്‍ പതിഞ്ഞ വാക്കുകള്‍ കടലാസ്സില്‍ പകര്‍ത്തും മുന്‍പേ മറ്റനേകം വാക്കുകളുടെ തള്ളികയറ്റവും അപൂര്‍ണ്ണതയ്ക്ക് കാരണമാവാം .. ശക്തമായ കാറ്റുകളുള്ള നമ്മുടെ സമൂഹത്തില്‍ കെടാതെ സൂക്ഷിക്കണം നിന്റെ വിപ്ലവ ചിന്തകള്‍.. ജീവിതം നീ പറയുന്നതും എഴുതുന്നതും പോലെ അത്ര സിമ്പിളല്ല അതി സങ്കീര്‍ണ്ണമാണത് അവിടെ അടിഒഴുക്കുകള്‍ ധാരാളമുണ്ട് ആരും കാണാത്ത ചതികുഴികളും, സൂക്ഷിച്ചില്ലെങ്കില്‍ ആഴത്തിലുള്ള ഗര്‍ത്തങ്ങളില്‍ പതിച്ചേക്കാം. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എന്നെ നിന്നിലൂടെ കാണുന്നു, വായന തുടരുക അതിന്റെ അഭാവം നിന്റെ എഴുത്തില്‍ നിഴലിക്കുന്നുണ്ട് (വിമര്‍ശനമല്ല ..) പ്രായത്തേക്കാള്‍ ചടുലതയുണ്ട് നിന്റെ ചിന്തകള്‍ക്കും എഴുത്തുകള്‍ക്കും കാഴ്ച്ചകള്‍ക്കും (ഫോട്ടോകള്‍) എന്തോ എന്നിലെ എല്ലാം നിന്നിലും കാണുന്നു .. തികച്ചും സ്വാഭാവികമായിരിക്കാം എങ്കിലും

 

Kochu midukkaa, Neee vallaathoru Nee thanne. :-)

 

കറുത്ത കോട്ടിട്ട ജയിംസ് ബോണ്ട് സ്റ്റൈലിലുള്ള കള്ളനെയായിരുന്നു സ്വപ്നം കണ്ടിരുന്നതല്ലേ?

ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍.

 

നന്നായിട്ടുണ്ട്.

പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ വായന എളുപ്പമാവും.

 

ഇനിയും വായിക്കാം തുടരുക.. ‘വില‘ഇരുത്താന്‍ വിധേയന്‍ ആര്?

 

kollaam ...sodara .........nannaayi varattey

 

രചനകള്‍
തീഷ്ണം.
വിചാരഭരിതം.
അതിര്‍ത്തികള്‍
ഭേദിക്കുന്നത്.

ആശംസകള്‍.

 

aasamsakal!!!!

 

മോൻകുട്ടാ,

ഈ കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരങ്ങൾ വായിക്കാൻ ഈയുള്ളവന് വലിയ പ്രയാസമാണ് മോനേ; ഒരു വായനാ സുഖം ഇല്ലാത്തതുപോലെ തോന്നും. എല്ലാവർക്കും അങ്ങനെ ആയിരിക്കണമെന്നില്ല. വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങൾ തന്നെയാണ് എഴുത്ത്ബ്ലോഗിനു നല്ലതെന്നാ‍ണ് എന്റെ പക്ഷം. എന്നാൽ ഫോട്ടോ ബ്ലോഗിന് ഇതുപോലെ കറുത്ത പ്രതലമാണ് നല്ലത്. അതുപോലെ കമന്റെഴുത്തിലെ ഈ വേർഡ് വെരിഫിക്കേഷനിൽ തീരെ താല്പര്യക്കുറവുമുണ്ട്.പിന്നെ എല്ലാം അവിടുത്തെ അഭിരുചി പോലെ ആയിക്കോട്ടേ!

 

Post a Comment