MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

ദാസേട്ടന്റെ പൊറോട്ടയും നവോദയയിലെ മതില്‍ ചാട്ടവും..!!

എന്തോ എന്റെ കയ്യിലിരിപ്പ് കൊണ്ടോ എന്ത് വന്നാലും കൂസലില്ലായ്മ കൊണ്ടോ അതോ ഉണ്ടകണ്ണുകള്‍  കൊണ്ടോ  എന്താ എന്നറിയില്ല ഞാന്‍ പണ്ടേ അധ്യാപകരുടെ നോട്ടപ്പുള്ളിയായിരുന്നു ആറാം ക്ലാസ്സില്‍ നവോദയയില്‍ ചേരുമ്പോള്‍ സത്യത്തില്‍ നിഷ്കളങ്കനായിരുന്ന ഞാന്‍ തന്നെയായി പലരുടെയും കണ്ണിലെ 'തരികിട'.അങ്ങനെ സ്കൂളില്‍ എന്ത് നടന്നാലും അത് മൊത്തമായും ചില്ലറയായും ഏല്‍ക്കേണ്ട ഗതികേട് എനിക്കായി..അങ്ങനെ മൊത്തത്തില്‍ ഭുലോക തരികിടയായി വാഴ്തപെട്ടപോഴാനു ഞാന്‍ ശരിക്കും ഇങ്ങനുള്ള ഗുലുമാല്‍ പണികളുടെ കുത്തകാവകാശം ഏറ്റെടുക്കുന്നത്.എന്തോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഒട്ടും നല്ലതല്ലാതിരുന്നതിനാല്‍ ഗുരു തുല്യരായി കുറെ പേരെ കിട്ടി പിന്നീട് ഈ എളിയവന്റെ നവോദയ ജീവിതത്തില്‍ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല എല്ലാ ഗുലുമാലുകളും പഠിപ്പിച്ച ഗുരുക്കന്മാര്‍ തന്നെ എന്നെ ആശ്രയിക്കേണ്ട ഗതികേടിലായി എന്ന് വേണമെങ്കില്‍ പറയാം. ഇത് കേട്ടാല്‍ ഞാന്‍ കള്ളകടത്ത് ചെയ്യുകയായിരുന്നു എന്നൊന്നും കരുതേണ്ട കേട്ടോ ഒരു സാധാര ഹോസ്റ്റല്‍ വിദ്യാര്‍ഥിയുടെ പ്രത്യേകിച്ചു നവോദയ വിദ്യാര്‍ഥിയുടെ പതിവ് തരികിട പരിപാടികള്‍, മതിലുചാട്ടം ഇങ്ങനെയൊക്കെ ചില കലാപരിപാടികള്‍.എന്തോ അതിനു മാത്രമാണ് ശ്രദ്ധിക്കപെട്ടത് എന്നതിനാല്‍ ഞാന്‍ അവരെക്കാള്‍ അഹങ്കാരിക്കുന്നു! അതുതന്നെയാണ് എന്റെ എന്നല്ല ഒരു വിധപെട്ട എല്ലാ കണ്ണൂര്‍ നവോധയക്കരന്റെയും നല്ല ഓര്‍മകളും
 അങ്ങനെയുള്ള മതില്‍ ചാട്ടത്തിന്റെ ആവേശമാണ് ഞങ്ങള്‍ക്ക് ഏറ്റവും നഷ്ടമാകുന്നതും എന്തോ ഭൂമിയുടെ വില നോക്കിയും പിള്ളേര് കഷ്ടപ്പെട്ട് മതില് ചാടിയാല്‍ മതി എന്നും കരുതി ഒരു മലയുടെ മുകളിലാണ് ഞങ്ങളുടെ നവോദയ സ്ഥാപിച്ചത് എന്നതിനാല്‍ വളരെ കഷ്ടപെട്ടാണ് ഒരു പൊറോട്ടയടിക്കാന്‍ ഞങ്ങള്‍ പോയിരുന്നത് ഏകദേശം അര മണികൂര്‍   മലയിരങ്ങിയാലെ നമ്മുടെ സ്വന്തം ദാസേട്ടന്റെ ഹോട്ടല്‍ എത്തു ഒരു പോരോട്ടയുമാടിച്ചു തിരിച്ചു നടന്നു ഹോസ്റെലിന്റെ പിറകിലെത്തി വേലി ചാടുംബോഴേക്കും തിന്ന പൊറോട്ട മുഴുവന്‍ ആവിയാകും എന്നാലും ഞങ്ങള്‍ ആ യാത്രകളിഷ്ടപെട്ടു എന്തോ മതില്‍കെട്ടിനുള്ളില്‍  സ്വാതന്ത്ര്യം  ഇല്ലെന്നോ അതോ സാഹസികനാകുന്നുവെന്നോ അല്ലെങ്കില്‍ ടീച്ചര്‍മാര്‍ പറയുന്നപോലെ ആ പ്രായത്തിന്റെ പ്രശ്നം കൊണ്ടോ എന്നറിയില്ല മെസ്സിലെ മജീദ്ക്കാന്റെ 'വെള്ളത്ത്തിലോഴിച്ച്ച്ച' സാമ്പാരിനെക്കാള്‍ രുചികരമാണ് ഞായറാഴ്ച കസ്ടുമെര്സ് കൂടും തോറും വിസ്തീര്‍ണം കുറഞ്ഞുകുറഞ്ഞു വരുന്ന ദാസേട്ടന്റെ പൊറോട്ട.ഈ പ്രിയം കൊണ്ടുതന്നെയാവാം ആ കടയെ ചുറ്റിപറ്റി നമ്മുടെ ഇടയില്‍ ധാരാളം തമാശ കഥകള്‍ വന്നതും എന്തായാലും മതില് ചാട്ടത്തിനുള്ള പാരിതോഷികമായി ഒരിക്കല്‍ സസ്പെന്‍ഷന്‍ തന്നു എന്നെ പ്രിന്‍സിപ്പല്‍ ആദരിച്ചു,പക്ഷെ എന്തുതന്നെയായാലും ദാസേട്ടന്റെ പൊറോട്ട ശരിക്കും മിസ്സ്‌ ആയി!അതിനു ശേഷം അത്രയ്ക്ക് രുചിയിലൊരു പൊറോട്ട കിട്ടിയിടില്ല  ഇപ്പോഴും ഓരോ വേലി കാണുമ്പോള്‍ ചാടാനുള്ള ഒരു ത്വര മനസ്സില്‍ വരുന്നുണ്ട്,ദാസേട്ടന്റെ ഓര്‍മയും. ഇന്നത്തെ പാവം പിള്ളേര്‍ക്ക് അവരുടെ ഇരട്ടി നീളത്തില്‍ മതില്‍കെട്ടി ആ ആശ്രയം കു‌ടി മുട്ടിച്ചതിനാല്‍ എന്തായാലും ഞാനിതെഴുതിയ കൊണ്ടാര്‍ക്കും നഷ്ടമില്ല അല്ലെങ്കിലും ആവശ്യമല്ലേ  കണ്ടുപിടിത്തങ്ങളുടെ മാതാവ് പുതിയ ദാസെട്ടന്മാരുടെ കട നമ്മുടെ പിന്തുടര്‍ച്ചക്കാര്‍ കണ്ടുപിടിച്ചോളും..ഓര്‍മകള്‍ക്ക് മരണമില്ല..

31 comments:

മതമില്ലാത്തവനെ....... കണ്ണൂര്‍ക്കാരാ....

തകര്‍പ്പന്‍........!!!!

വേറെ ഒരു വാക്ക് ഓര്‍മ്മയില്‍ വരുന്നില്ല.

സദയം.......ക്ഷമി.

 

മതമില്ലാത്തവനെ....... കണ്ണൂര്‍ക്കാരാ....

തകര്‍പ്പന്‍........!!!!

വേറെ ഒരു വാക്ക് ഓര്‍മ്മയില്‍ വരുന്നില്ല.

സദയം.......ക്ഷമി.

 

മതമില്ലാത്തവനെ....... കണ്ണൂര്‍ക്കാരാ....

തകര്‍പ്പന്‍........!!!!

വേറെ ഒരു വാക്ക് ഓര്‍മ്മയില്‍ വരുന്നില്ല.

സദയം.......ക്ഷമി.

 

ഓര്‍മ്മകള്‍ അങ്ങിനെ കിടക്കട്ടെ. വല്ലപ്പോഴും എടുത്തു താലോലിക്കാലോ.. ല്ലേ?

 

just select the meera font.. it may be the good 1....
any way u revealed the truth of our life.....

congrats.... keep going....

 

ഇപ്പോഴും ഓരോ വേലി കാണുമ്പോള്‍ ചാടാനുള്ള ഒരു ത്വര മനസ്സില്‍ വരുന്നുണ്ട്.
ഇത് പറയാനാണല്ലേ...
ഹ ഹ
;)

 

sathyamayittum aa otta karyama inu valare kooduthal miss cheyyunnath

 

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഓര്‍മയിലുണ്ട് ആ നവോദയാ കാലം... ആവര്‍ത്തന വിരസതയില്‍ നഷ്ടപ്പെട്ടുപോകുമായിരുന്ന ജീവിതത്തിന്റെ ആ തുണ്ടിനെ എന്തെല്ലാം തരികിടകളിലൂടെയാണ് നാം സംഭവബഹുലമായി തിരിച്ചു പിടിചിരുന്നതെന്നോര്‍ക്കുമ്പോള്‍ ഇന്നും അഭിമാനം തോന്നുന്നു.... ഇന്നതിനു കഴിയുന്നില്ലല്ലോയെന്നോര്‍ത്തു ദുഖവും...
നവോദയ ഓര്‍മകളെ മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി വളര്‍ത്തിയെടുക്കാം എന്ന് തോന്നുന്നു... മലപ്പുറം നവോദയയിലെ അരവിന്ദേട്ടന്റെ 'മൊത്തം ചില്ലറ' കണ്ടുകാണും എന്ന് കരുതുന്നു... ഓര്‍മ്മകള്‍ ഇങ്ങനെ ഒഴുകിപ്പരക്കട്ടെ... :)

 

ഇന്നത്തെ പാവം പിള്ളേര്‍ക്ക്
-------
ഇയാള്‍ടെ പ്രായം എത്രയാണാവോ ...:)

 

മതിലുകള്‍ വേര്‍തിരിക്കാന്‍ ആണ്.
അതുകൊണ്ടുതന്നെ അതുചാടുകയല്ല
പൊളിച്ചു നീക്കുകയാണ് വേണ്ടത്.

 

മതിലുകള്‍ വേര്‍തിരിക്കാന്‍ ആണ്.

അതുകൊണ്ടുതന്നെ അതുചാടുകയല്ല

പൊളിച്ചു നീക്കുകയാണ് വേണ്ടത്.

 

മതിലുകള്‍ വേര്‍തിരിക്കാന്‍ ആണ്.
അതുകൊണ്ടുതന്നെ അതുചാടുകയല്ല
പൊളിച്ചു നീക്കുകയാണ് വേണ്ടത്.

 

മതിലുകള്‍ വേര്‍തിരിക്കാന്‍ ആണ്.
അതുകൊണ്ടുതന്നെ അതുചാടുകയല്ല
പൊളിച്ചു നീക്കുകയാണ് വേണ്ടത്.

 

മതിലുകള്‍ വേര്‍തിരിക്കാന്‍ ആണ്.
അതുകൊണ്ടുതന്നെ അതുചാടുകയല്ല
പൊളിച്ചു നീക്കുകയാണ് വേണ്ടത്.

 

മതിലുകള്‍ വേര്‍തിരിക്കാന്‍ ആണ്.
അതുകൊണ്ടുതന്നെ അതുചാടുകയല്ല
പൊളിച്ചു നീക്കുകയാണ് വേണ്ടത്.

 

ടാ ജീവാ ..
മതിലു ചാട്ടം ഇപ്പോഴും തകൃതിയായി നടക്കണുണ്ടോ..?
തകര്‍ത്തു..
ഓര്‍മകള്‍ ഇനിയും ഉണ്ടെങ്കില്‍ പോന്നോട്ടെ..

 

onnum enne ormmipikkan shramikkaruthu

 

പ്രിയ സഖാവേ, അസലായിരിക്കുന്നു. എന്തായാലും സഖാവിന്റെ ഉജ്ജ്വല പ്രവര്‍ത്തനങ്ങള്‍ ഇത്രത്തോളം സര്‍ഗ്ഗാത്മകമായതില്‍ അഭിനന്ദനങ്ങള്‍.. മതിലുകള്‍ ചാടിക്കടക്കാനുള്ളതാണു.. അത് പുറത്തുള്ളവനും അകത്തുള്ളവനും ആകാംക്ഷ ജനിപ്പിക്കുന്നു.. മതിലുകള്‍ക്ക് അപ്പുറത്ത് ദാസേട്ടന്റെ പൊറോട്ടയുടെ രുചി, അത് മനസ്സില്‍ നിറച്ച് സ്കൂളിന്റെ മതിലിനുള്ളില്‍ ഇരിക്കാന്‍ ഊര്‍ജ്ജസ്വലരായ കുട്ടികള്‍ക്ക് കഴിയില്ല. ഒരിക്കലെങ്കിലും അങ്ങനെ മതിലു ചാടിയിട്ടുള്ളവര്‍ക്ക് ഒരിക്കലും ആ ഓര്‍മ്മകള്‍ വിട്ടുപോവുകയും ഇല്ല..
മതിലുകള്‍ നമുക്ക് ചാടിക്കടക്കാന്‍ വേണ്ടി നിര്‍മ്മിച്ചിരിക്കുന്നവയാണു... ഒന്നെങ്കില്‍ അത് പൊളിച്ചു മാറ്റുക, അല്ലെങ്കില്‍ ചാടിക്കടക്കുക..:)

 

wow... super.. write more stories of jnv lyf. wanna read n njoy

 

നന്നായിടുണ്ട് .....പിന്നെ എഴുത്തിന കുറച്ച കൂടി ഒഴുക്ക് വന്നാല്‍ കൂടുതല്‍ നന്നായിരിക്കും ....

 

അത് പോലെ അന്ന് കഴിച്ച പൊറാട്ട ഇപ്പോഴും നാവിന്‍ തുമ്പില്‍ ഉണ്ട്
50 പൈസ കൊടുത്താല്‍ ഒരു
പൊറാട്ട ,കറി ഫ്രീ
ഓഹോ എന്ത് ഒരു രുചിയ അതിനു

അതേയ് ഫോട്ടോ കണ്ടാല്‍ പറയില്ല അത്ര .............ഉണ്ട് എന്ന്

 

nannayi. vayikkan latayi. congrads

 

Daa jeeva.....vann.....
athrayum taste aano aa porotta......hmmm....kothiyakunnu....

 

copyright tharanam photo publish cheythathinu

 

ഓര്‍മകളുടെ കളിത്തൊട്ടിലില്‍. കൊള്ളാം .

 

oru nostalgia thonunnu...aake 3 varshame avde padichittulluvenkilum njammalum kure madhilu chadiyadaa...
madhilu chaadanulladanu...

 

Post a Comment