MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

പുക


തിരമാലകളുടെ എണ്ണം തെറ്റാതെ കണ്ണും നട്ട്
അവന്‍ ആ പുകച്ചുരുലുകളിലേക്ക് ഉള്‍വലിഞ്ഞു.
അവന്റെ സ്വകാര്യ സന്തോഷങ്ങളുടെ പട്ടികയില്‍ 
എരിയുന്ന സിഗരറ്റും അലയുന്ന കടലും ഉണ്ടായിരുന്നു    
പുകമറകള്‍ അവന്റെ മുഖം മറച്ചപ്പോള്‍
അവന്റെ ദീര്‍ഗനിശ്വാസങ്ങള്‍ക്കും 
പേനയുടെ മഷിപുരണ്ട വിരലതുംബുകള്‍ക്കും
ലഹരിയുടെ സുഖം..
ഒട്ടിയവയറില്‍ പുകയുമായ് സ്വയം ഉള്‍വലിഞ്ഞു 
കടലിനോടും ആ പുകച്ചുരുളുകളോടും
പുലഭ്യം പറഞ്ഞും,ഉറക്കെ ചിരിച്ചും അവന്‍ തന്റെ കണ്ണുകളടച്ചു
ശാന്തമായ വിശ്രമത്തിലെക്..
ലഹരി ഇന്ധനമാക്കി പുക മഷിയാക്കി എഴുതിയ
കവിതകളുടെ നിറമാര്‍ന്ന ലോകത്തേക്..   

0 comments:

Post a Comment