MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

മതേതരത്വം..!!


ഇന്നലെ പച്ചകൊടി കെട്ടിയ വേദിയില്‍
നീണ്ട താടിയും മുക്കാല്‍ മുണ്ടുമുടുത്ത തങ്ങള്‍ പ്രസംഗിച്ചു "മതേതരത്വം"
വഴിയരികിലെ അമ്പലത്തിന്‍ മുന്നില്‍
മുറുക്കി ചുവപ്പിച്ച ചുണ്ടുള്ള കാവിക്കാരനും പ്രസംഗിച്ചു "മതേതരത്വം"
തെരഞ്ഞെടുപ്പിന്റെ തിരക്കില്‍ ബ്ലീച്ച് ചെയ്ത മുഖത്തില്‍
സുന്ദരമായ ഒരു പുഞ്ചിരിയും കഴുകന്‍ കണ്ണുകളുമായ്
ആ കോണ്‍ഗ്രെസ്സുകാരനും പ്രസംഗിച്ചു "മതേതരത്വം"
മടുത്തു മതെതരത്വമേ നിന്നെ സഹിച്ച്..!
ഈ നാട് വീതം വെക്കുക പച്ചയ്ക്കും കാവിക്കും എല്ലാം മുറിച്ചു കൊടുക്കുക
അല്ല..വേണ്ട..അവര്‍ തമ്മിലടിക്കട്ടെ..ഒഴുകട്ടെ തെരുവുകളില്‍ നിന്റെ സഹോദരന്റെ രക്തം 
അപ്പോഴും നിന്റെ പുരോഹിതര്‍ പ്രസംഗിക്കും "മതേതരത്വം"
അവന്റെ കിരാതഹസ്തങ്ങള്‍ നിന്റെ മാറ് പിളരുമ്പോള്‍
നിനക്കും അവനെ വിളിക്കാം..മതേതരവാദി..!
നിന്റെ ദൈവത്തിന് നിന്റെ സഹോദരന്റെ ചോര ബലി നല്‍കുക
അവന്‍ സന്തോഷിക്കട്ടെ..നിന്നെ കടാക്ഷിക്കട്ടെ..
നിന്റെ ആരാധനാലയങ്ങല്‍ക്കായ്‌ തച്ചുടക്കുക അന്ന്യന്റെ വിശ്വാസങ്ങളെ..
സന്തോഷിക്കട്ടെ നിന്റെ ക്രൂരനായ ദൈവം.
നിന്റെ അയല്‍ക്കാരന്റെ കഴുത് വെട്ടിയ കൈകള്‍ ഉയര്‍ത്തി
നീയും ഉറക്കെ പ്രസംഗിക്കുക മതേതരത്വം...!!



2 comments:

നിന്റെ അയല്‍ക്കാരന്റെ കഴുത് വെട്ടിയ കൈകള്‍ ഉയര്‍ത്തി
നീയും ഉറക്കെ പ്രസംഗിക്കുക മതേതരത്വം...!!


Vlare nannayittund jeeeva....njan ithile chila varikal kadam edukkunnu

 

Nice one i thoroughly enjoyed the reading

 

Post a Comment