MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

എന്റെ 'പൊന്നു' ഭാസുരേന്ദ്ര ബാബുവിന്        ഉദരനിമിത്തം ബഹുകൃതവേഷം എന്ന് നമ്മള്‍ പറയാറുണ്ട്.. ചിലരുടെ കാര്യത്തില്‍ അത് വളരെ ശരിയാണ്.ബുദ്ധിജീവിയായും 'താത്വിക ആചാര്യനായും' സ്വയം നടിച്ചു വയറു നിറയ്ക്കുന്ന ചില വിദ്വാന്മാരുണ്ട്  നമ്മുടെ സമൂഹത്തില്‍.കൃത്യമായ് പറഞ്ഞാല്‍ നാടിനു ഒരു ഗുണത്തിനും എത്തില്ല നാക്കിന്റെ നീളം കൊണ്ട് "ഉളുപ്പില്ലായ്മ" കൊണ്ടും കഞ്ഞി കുടിക്കാന്‍  നാല് നേരം വെട്ടിവിഴുങ്ങാന്‍ എന്ത് മണ്ടത്തരവും സാധിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍. എന്നാല്‍ സുകുമാര്‍ അഴികോടും ഭാസുരേന്ദ്ര ബാബുവും ഇങ്ങനെയൊന്നുമല്ല കേട്ടോ !അഴികൊടിനെ പോലെ നിലപാടുള്ളവരാരാ കേരളത്തിലുള്ളത് ? ആരൊക്കെയോ പറയുന്നു അഴികോട്  വലതനാണ് പണ്ട് 'വിമോചന' സമരം നടത്തിയവരില്‍ വലിയ പങ്കു വഹിച്ച ആളാണ്‌ എന്നൊക്കെ..ദയവു ചെയ്തു ആരും ഈ നുണകള്‍ വിശ്വസികരുത്.        അഴീകോട് വിമോചന സമരം എന്ന് കേട്ടിട്ട് കൂടി ഇല്ല..പിന്നെ പണ്ട് മുതലേ അഴീകോട് ഇടതുപക്ഷ ചിന്താഗതിക്കാരന്‍ ആയിരുന്നത്രെ.പണ്ട്..വളരെ പണ്ട്..വി.എസ് അച്യുതാനന്ദനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്നു പറഞ്ഞു ജനം പണ്ട് തെരുവിലിറങ്ങിയപ്പോഴും  കേള്‍ക്കാത്ത പാര്‍ട്ടി  ടിയാന്‍ പ്രകാശ് കാരാട്ടിന് ഒരു കത്ത് നല്കിയത്രേ അതുകൊണ്ടാണത്രെ വി.എസ്സിനെ മത്സരിപ്പിച്ചത്..!ഓ പുള്ളിക്കാരന് സി.പി.എമ്മിന്റെ "സുപ്രീം അഡ്വൈസര്‍" സ്ഥാനമാനെന്നു നമ്മള്‍ക്ക് അറിയില്ലായ്രുന്നു..വെറുതെയല്ല ബേബി സഖാവ്‌  മൂപ്പരെകൊണ്ട് നടക്കുന്നത്..


പോട്ടെ..സുകുമാരനെ വിടാം..ഒന്നുല്ലേല്‍ ആയിരം പൂര്‍ണ ചന്ദ്രന്മാര്‍ കണ്ടു കണ്ണ് മഞ്ഞളിച്ചു പോയ മഹാത്വ്യക്തിയല്ലേ..


ഇനിയാണ് നമ്മുടെ കഥാനായകന്‍ വരുന്നത്..പഫഫാ!! (സത്യായിട്ടും തെറ്റിപോയി..!) ഭാസുരേന്ദ്ര ബാബു !


എന്തായാലും കേരളത്തില്‍ ഈ പേരുള്ള ഒരു മനുഷ്യനെ കാണൂ..ഇനി  ആരും അങ്ങനൊരു പേര് സ്വീകരിക്കുകയുമില്ല..


"മലയാളിയുടെ മാധ്യമലോകം" എന്നൊരു പുസ്തകം പുള്ളിക്കാരന്‍ എഴുതിയിട്ടുണ്ട് എന്ന് കേട്ടോ..എന്തായാലും അത് വായിക്കാനുള്ള ധൈര്യം ഈയുള്ളവനില്ല ചാനല്‍ ചര്‍ച്ചകളില്‍ മഹത്തായ ആ വചനങ്ങള്‍ കേട്ട് കേട്ട് തളര്‍ന്നുപോയി..ഇത്രയ്ക്കു വിവരമുള്ള മനുഷ്യന്‍ കേരളത്തിലെന്നല്ല ഈ അണ്ടകടാഹത്ത്തില്‍ തന്നെയില്ല..


കേരളത്തില്‍ വി.എസ് അച്യുതാനന്ദനെ മത്സരിപ്പിക്കേണം എന്ന് പറഞ്ഞുകൊണ്ട് ജനം വീണ്ടും കൊടി പിടിച്ചപ്പോഴാണ് അഴീകോട് മാഷേ പോലെ ടിയാനും ബോധം വന്നത് ! എന്തായാലും അഴീകൊടിനെ പോലെ കത്തെഴുതി പി.ബി യെ ഭയപ്പെടുതാനോന്നും ശ്രീമാന്‍ നിന്നില്ല..


(അല്ലെങ്കിലും വേണ്ടാന്നു വച്ചിട്ടാ...)
ജനങ്ങള്‍ കുറേ മുദ്രാവാക്യങ്ങള്‍ വിളിച്ചപ്പോള്‍ അതിനുള്ള നിര്‍വച്ചനവുമായാണ് ഭാസുരന്‍ പ്രത്യക്ഷപെട്ടത്‌..
"കണ്ണേ കരളേ ....... റോസാ പൂവേ മുല്ല പൂവേ ..."എന്നീ മുദ്രവക്ക്യങ്ങള്‍ കമ്മൂണിസ്റ്റ് സംസ്കാരത്തിന് ചേര്‍ന്നതാണോ? നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ പോലെയുള്ള ഭാവുകത്വം നിറഞ്ഞ മുദ്രാവാക്യങ്ങള്‍ ഉള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇത്തരം മുദ്രവക്ക്യങ്ങള്‍ വിളിക്കുന്നത് കഷ്ടംതന്നെ"


എന്നാണു ഈ കമ്മ്യൂണിസ്റ്റ്‌ ആചാര്യന്‍ ഭാസുരേന്ദ്ര ബാബു പറഞ്ഞത്..


പ്രിയ ഭാസുരേന്ദ്ര ബാബൂ..എന്തോ പാവം ഞങ്ങള്‍ ജനങ്ങള്‍ എല്ലാവരും താങ്കളെപോലെ ബുദ്ധിജീവിയല്ല..നമ്മള്‍ സ്നേഹം വരമ്പോള്‍ പൊന്നെ കരളേ എന്നൊക്കെയാണ് വിളിക്കുക..അതിനു താങ്കളുടെ ബുദ്ധിജീവി ഭാഷയില്‍ എന്ത് പറയേണമെന്നു ഞങ്ങള്‍ക്കറിയില്ല..അറിയുകയും വേണ്ട..


"പൊന്നരിവാളംബിളിയില്‍ കണ്ണെറിയുന്നോളെ" 
എന്ന കെ.പി.എ.സി വിപ്ലവ ഗാനത്തില്‍ 'പൊന്ന്' എന്നുപയോഗിച്ചത് കമ്മ്യൂണിസ്റ്റ്‌ രീതി അല്ലെന്നും അത് മുതലാളിത്ത ചിന്തയാണെന്നും താങ്കളെ പോലെ ഏതോ ഒരു മഹാന്‍ ഏതോ ഒരു  എന്സൈക്ലോപീട്യായില്‍ എഴുതിയിട്ടുണ്ടെന്ന് കേട്ടു..ഇതൊക്കെ  സഹിക്കാന്‍ പാവം ഞങ്ങള്‍ കഴുതകള്‍..ഒന്നുമില്ലെങ്കില്‍ സി.പി.എം.എല്‍ എന്ന ഒരു പാര്‍ട്ടിയില്‍ കുറേ പ്രസംഗിച്ചു നടന്നതല്ലേ എന്ന കാര്യത്തിലെങ്കിലും സാമൂഹ്യ ബന്ധം ഉണ്ടല്ലോ എന്നോര്‍ത്താണ് 'ജനം' താങ്കള്‍ക്ക് ദേഹോപദ്രവം ഉണ്ടാക്കാത്തത്.


ദയവു ചെയ്തു ഈ ടി.വി ചര്‍ച്ചകളില്‍ നിന്നു വിട്ടു നില്‍ക്കുക സ്നേഹംകൊണ്ട് പറയുന്നതാണ് 'പൊന്നു'ഭാസുരേന്ദ്ര ബാബൂ..
താങ്കളുടെ ആ പുസ്തകത്തിലെ പത്രം തിന്നുന്ന കഴുതകളായ് ഞങ്ങള്‍ കഴിഞൊളാം കഴുതിയെ വരെ വെല്ലുന്ന താങ്കളുടെ ബുദ്ധി വൈഭവം സഹിച്ച് ടി.വി ക്ക് മുന്നില്‍ മരിക്കാന്‍ ആഗ്രഹമില്ലാത്ത ഒരു പാവം ടി.വി പ്രേക്ഷകന്റെ ഈ സങ്കടഹര്‍ജി മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു....

എന്ന് സ്നേഹത്തോടെ,
ജീവന്‍
(ഒപ്പ് )


13 comments:

jeeva,,, u said it.

bhasuraa,,, thaangalude ee budhi jeevi mandatharathinu bhaasuramaaya oru bhavi keralathil ella. ponnarivaal ambiliyil kanneriyuka maatramalla kerala janam cheyyunnath,, avarkku mulla poovum,, ponnum, salabhavaum thudangi mattu anekam vishayangalum und... bhasurante vaasikku anusarichu neengan keralathile janangalkku manassilla.

Pinarayiyo, sivadasa menono,, aarum vidhi prasthaavikkanda,, theruvil prakadanam nadathiyath,, evidathe saadharana janam thenneyaanu,,, haalilakkam undaakum party maadambikalkkum, vivara dhosham parayunna bhasuranmaarkkum.... ningale polullavarude vivara dosham njangalkku aavasyamilla..

jeevaa,,, bhasurante mandan varthamaanathinu annu thanne aa Tv showyil Mr. sugathan nalla chutta reply koduthathum aanu... vere pani nokku bhaasuraa... ningale piolullavare, pinaraayiye polullavare janathinu aavasyam ella.

 

haaaaaaaaaaaaaaaaaaaaa hahahahhahahha hahahha jeeeeeeva kalakki ,..................ingerrku oru pani vendathayirunnu

 

ഇത്രത്തോളം നാണം കെട്ട ഒരു അവസരവാദി യെ ഇയാളെ അല്ലാതെ വേറെ കണ്ട് മുട്ടാന്‍ ഒരു ജീവിതം കൊണ്ട് സാധിച്ചു എന്ന് വരില്ല..... ടി ശിവദാസമേനോന്‍ എന്ന പേരിലും ഉണ്ട് ഒരെണ്ണം,വയറിന്റെയും,കവറിന്റെയും കനം നോക്കിയുള്ള രാഷ്ട്രീയം!

 

@നീല വാനം .. നിശാ ചന്ദ്രിക .. : N.Sugathan aanu paranjathenkil eni njaan onnum parayenda aavashyamilla..:)
athrayum spashtamaay communism parayunna aale kandittilla..

 

എന്നാലും ജിവാ ഈ ഭുദ്ധിജീവികല്‍ അവസാനിപ്പിക്കില്ല കാരണം ഇവരണല്ലോ ഈ ഭൂലോക വിഷയങ്ങളിലെ അവസാന വാക്ക് പറയേണ്ടത്.

 

എന്നാലും ജിവാ ഈ ഭുദ്ധിജീവികല്‍ അവസാനിപ്പിക്കില്ല കാരണം ഇവരണല്ലോ ഈ ഭൂലോക വിഷയങ്ങളിലെ അവസാന വാക്ക് പറയേണ്ടത്.

 

എന്നാലും ജിവാ ഈ ഭുദ്ധിജീവികല്‍ അവസാനിപ്പിക്കില്ല കാരണം ഇവരണല്ലോ ഈ ഭൂലോക വിഷയങ്ങളിലെ അവസാന വാക്ക് പറയേണ്ടത്.

 

എന്നാലും ജിവാ ഈ ഭുദ്ധിജീവികല്‍ അവസാനിപ്പിക്കില്ല കാരണം ഇവരണല്ലോ ഈ ഭൂലോക വിഷയങ്ങളിലെ അവസാന വാക്ക് പറയേണ്ടത്.

 

എന്നാലും ജിവാ ഈ ഭുദ്ധിജീവികല്‍ അവസാനിപ്പിക്കില്ല കാരണം ഇവരണല്ലോ ഈ ഭൂലോക വിഷയങ്ങളിലെ അവസാന വാക്ക് പറയേണ്ടത്.

 

ജീവന്‍ സ്പെഷ്യല്‍ താങ്ക്സ്, പിന്നെ പരിക്ഷ കഴിഞ്ഞോ എന്തൊക്കയാണ് വിവരങ്ങള്‍

 

വായിച്ചു. നല്ല നിരീക്ഷണം..

 

ഇവിടെ ആദ്യമായാണ്‌. കൂടുതല്‍ പഠനത്തോടെ പോസ്റ്റുകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കട്ടെ. മാര്‍ക്സിസ്റ്റുകാരുടെ രീതി കളിയാക്കല്‍ അല്ലല്ലോ. ഞാന്‍ പുതിയ ഇടതുപക്ഷത്തെ കാത്തിരിക്കുന്ന ആളാണ്‌.

 

ചിലരെ ചിരിച്ചു നേരിടേണം ചിലരെ കളിയാക്കേണ്ടി വരും..നമ്മുടെ നായനാരെ പോലെ :)

 

Post a Comment