MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

അവള്‍..

    

         ഒരു കട്ടന്‍ കാപ്പിയിലൂടെ അവളുടെ അന്നത്തെ ദിവസം ആരംഭിച്ചു..പതിവായ്‌ മാറിയ ശകാര വര്‍ഷങ്ങള്‍ അവളുടെ പ്രഭാതത്തിന്റെ പൊലിമ നശിപ്പിച്ചു. വിളറി വെളുത്ത മുഖത്ത് ചായങ്ങള്‍ തേച്ചു സ്വന്തം മുഖം മറച്ചുകൊണ്ട് ഇല്ലാത്ത പുഞ്ചിരിയുടെ വര്‍ണങ്ങള്‍ ചുണ്ടില്‍ തേച്ചു പിടിപ്പിച് അവള്‍ പുറത്തേക്കിറങ്ങി. ഒടുവിലായ് പരിചയപ്പെട്ട പുരുഷ സുഹൃത്തിന്റെ ബൈകിന്റെ പിന്‍ സീറ്റില്‍ ചിരിച്ചുകൊണ്ടിരുന്നപ്പോള്‍ പിന്നില്‍ നിന്ന് തുടര്‍ന്നുകൊണ്ടിരുന്ന തെറി വിളി അവളുടെ കുഷലാന്വേഷങ്ങല്‍ക്കിടെ എവിടെയോ ഇല്ലാതായി.
         ബൈക്ക് മുന്നോട്ടു പോവും തോറും വഴിയരികില്‍ കാത്തു നില്‍ക്കുന്ന കാമ കണ്ണുകളോട് അവളുടെ മുടിയിഴകള്‍ കുശലം പറഞ്ഞു. ആ കണ്ണുകളിലേക്കു അവള്‍ നിര്‍വികാരമായ് നോക്കി..രാത്രിയില്‍ പേടി സ്വപ്നമാവാരുള്ള ആ മുഖങ്ങളോട് പകല്‍ വെളിച്ചത്തില്‍ അവള്‍ക്കു ഭയം തോന്നിയില്ല.
          വഴിയരികിലെ കടയില്‍ നിര്‍ത്തി "അണ്ണാ ഒരു ധം കൊട് "എന്ന് പറഞ്ഞുകൊണ്ട് ആ ദിവസത്തിലെ ആദ്യത്തെ പുക ഉള്ളിലെക്കെടുക്കുമ്പോഴും അവളുടെ ശ്വാസം സാധാരണ താലത്തിലായിരുന്നു.കോളേജ്,കഫെ, കടല്‍ തീരത്തെ കാപ്പി കട,ചുണ്ടുകള്‍ മാറി മാറി വരുന്ന പുകച്ചുരുളുകള്‍..മണ്ടഹാസവുമായ് വരുന്ന പ്രേമാഭ്യര്തനകള്‍,മിസ്സ്‌ കാലുകള്‍..ഒരു ദിവസത്തിന്റെ അവസാന നിമിഷം വരെ അവളെ ഇതൊക്കെ പിന്തുടര്‍ന്നു.. രാത്രിയില്‍ വലിച്ചു തീര്‍ക്കേണ്ട കഞ്ചാവിനുള്ള കാശിന്റെ കണക്കുകളും ആലോചിച്ചു അവളുടെ ഒരു പകല്‍ അവസാനിക്കുകയായ്.
  ഇന്റര്‍നെറ്റില്‍ വന്ന സൌഹൃധാഭ്യര്തനകളുടെ മെസേജ് നിരസിച്ചുകൊണ്ട് രിക്ഷാക്കാരനോട് വിലപെശുന്നതില്‍ അവള്‍ മുഴുകി.രാത്രിയുടെ നിശബ്ദതയെ അവള്‍ക്ക് ഭയം തോന്നിയില്ല..
   റിക്ഷയില്‍ നിന്നിറങ്ങി വീടിന്റെ മുകള്‍ നിലയിലേക്കുള്ള സ്റ്റെപ്പുകള്‍ കയറുമ്പോള്‍ താഴെ നിന്ന് ശബ്ദം "എന്തിനു വന്നെടീ ? വല്ലോടത്തും കിടക്കായിരുന്നില്ലേ ? "അവളുടെ കണ്ണുകള്‍ നിറഞ്ഞില്ല..അവള്‍ക്കു കണ്ണുനീര്‍ ഇല്ലാതായിരിക്കുന്നുവോ ?
രാത്രിയിലേക്ക്‌ വാങ്ങിവച്ച്ച കഞ്ചാവിനോപ്പം അവളുടെ ഞരമ്പുകള്‍ മുറിഞ്ഞപ്പോള്‍ മാത്രം ഒരിറ്റു കണ്ണുനീര്‍ വീണു..അവള്‍ പുകച്ചു തള്ളിയ പുകച്ചുരുളുകളെക്കാള്‍ ചൂടുള്ള ഒരേയൊരു തുള്ളി കണ്ണുനീര്‍.. രാത്രിയുടെ നിശബ്ദതയില്‍ അവളുടെ നിലവിളിയും ആ പുകകള്‍ക്കിടെ എവിടെയോ അലിഞ്ഞു ചേര്‍ന്നു..

2 comments:

രതി എളുപ്പത്തില്‍ സ്നേഹത്തിലേക്ക് തിരിയും, അതൊരു സ്വാഭാവികമായഒഴുക്കാണ്. നിങ്ങളതിനെ തടയുകയാണെങ്കില്‍ , നിങ്ങളതിന്‍റെ പാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ , അത് വെറുപ്പായിതീരും . അതിനാല്‍ നിങ്ങളുടെ പുണ്യവാള ന്മാരെന്നു പറയപ്പെടുന്നവരും സദാചാരവാദികളെന്നു പറയപ്പെടുന്നവരും വാസ്തവത്തില്‍ വെറുപ്പ്‌ കൊണ്ട് നിറഞ്ഞവരാണ്. രതി അവിടെ മറഞ്ഞു കിടപ്പുണ്ട് ഏതുനിമിഷത്തിലും അത് പുറത്തേക്ക് പൊന്തി വരാം അവര്‍ അപകട കരമായ ഒരഗ്നി പാര്‍വതത്തിലാണിരിക്കുന്നത് . നിങ്ങള്‍ ഊര്‍ജത്തെ താഴേക്കു തല്ലി നീക്കുകയാണെങ്കില്‍ നിങ്ങള്‍ പ്രവൃത്തിയെ നീട്ടി വെച്ച് കൊണ്ടിരിക്കുക മാത്രമാണ് . അത് എത്രയും കൂടുതല്‍ നീട്ടി വെക്കപ്പെടുന്നുവോ അത്രയും കൂടുതല്‍ അത് ബുദ്ധിമുട്ടുല്ലതായിത്തീരും.(..ഓഷോ )..

 

Post a Comment