മറക്കുക.."പിഴച്ചുപോയ" വഴികളും
ഓര്‍ക്കാനിഷ്ട്ടപ്പെടാത്ത്ത പേരുകളും
ചോദ്യം ചെയ്യുക..
വഴിവെട്ടിയോരെയും
കപട മുഖംമൂടികളെയും
ഇതെന് 'സ്വത്വം'
ഞാന്‍ മുസാഫിര്‍..
ഒരു സഞ്ചാരി..
ഇതെന് പേര് പൊരുള്‍..രാഷ്ട്രീയം..
പേര് ചോദിക്കരുത് നീ എന്നോട് സുഹൃത്തേ..
എവിടെയോ വേരറ്റുപോയ കിനാവുകളുടെ
കളിത്തോഴന്‍ ഞാന്‍..
ഇവിടെ കവിതയില്ല..കനവില്ല..
ഇതെന് ആത്മഭാഷണം, ജല്പനം..
ചോരയൂറ്റി എഴുതിയ എന്‍ രോദനം..
0 comments:
Post a Comment