MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

ആത്മഭാഷണങ്ങള്‍....

 
       സ്വത്വബോധം വലിച്ചെറിയാന്‍ പ്രേരിപ്പിച്ച അജ്ഞാതനായ സഖാവിനു നന്ദി.. പേര് കൂട്ടി വായിക്കാന്‍ പഠിപ്പിച്ച അദ്ധ്യാപകരേ..നിങ്ങളെന്റെ വഴിതെറ്റിച്ചു..സ്കൂളിലെ അഡ്മിഷന്‍ മുതല്‍ ജാതിയും മതവും ചേര്‍ക്കാന്‍ പ്രേരിപ്പിച്ച അധികാരികളും പൊതുവേദികളില്‍ ഉറക്കെപാടുന്ന പ്രാര്‍ഥനാ ഗാനങ്ങളും ക്ലാസ് മുറികളിലെ അസംബന്ധ മൌന ആചാരങ്ങളും ഇന്ന് എന്നില്‍ നിന്നും ബഹുദൂരം അകന്നിരിക്കുന്നു..ഇപ്പോള്‍ ഞാനൊരു സഞ്ചാരിയാണ്..'മുസാഫിര്‍' ആരെന്നോ എന്തെന്നോ നിങ്ങള്‍ ചോദിക്കരുത്.. നിങ്ങളുടെ യാത്രകള്‍ക്കിടയില്‍ എപ്പോഴോ നിങ്ങള്‍ കണ്ടു മറന്നതും പിന്നീട് ആലോചിക്കാത്തതുമായ ആ വഴിപോക്കന്‍..അതാണ്‌ ഞാന്‍..........
എവിടെയും എന്റെ പേരും നാമവും എഴുതപ്പെടരുത്..വിപ്ലവങ്ങള്‍ക്ക് ഉണര്തുപാട്ടായ ചുമരെഴുത്തുകള്‍ പോലെ ഇതും നിങ്ങള്‍ മറക്കുക.. ചുമരെഴുതുക്കള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ അതെഴുതിയവരെക്കുറിച്ച് ചിന്തിക്കാറുണ്ടോ ?
ഒരിക്കലും പേരും നാളും വ്യക്തമാക്കാന്‍ ആഗ്രഹിക്കാത്തവരെക്കുരിച്..അവര്‍ നമുക്ക് പകര്‍ന്നു തന്ന സാമൂഹ്യ ബോധത്തെ കുറിച്ച് ?
"ഇവിടെ പരസ്യം പതിക്കരുത്" എന്ന് സ്വന്തം പരസ്യം എഴുതി നിറയ്ക്കുന്ന ച്ചുകരുകളില്‍ കരിക്കട്ടകൊണ്ടും ഇഷ്ട്ടികകൊണ്ടും നിങ്ങള്‍ എഴുതി വയ്ക്കുക..നിങ്ങളുടെ രാഷ്ട്രീയവും നിങ്ങളുടെ മനസ്സും..
ചുമരെഴുതിയ മഹാന്മാരായ എഴുത്തുകാര്‍ക്ക് ഈ സഞ്ചാരിയുടെ അഭിവാദ്യങ്ങള്‍.. നിങ്ങള്‍ നമ്മെ മുന്നേ നയിച്ചവര്‍..
  ഒന്നും ചെയ്യാന്‍ പറ്റാതെ തളയ്ക്കപ്പെട്ടവന്റെ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ.? അതാണ്‌ ഇന്ന് എന്റെ അവസ്ഥ..ചുണ്ടുകള്‍ മാറി വരുന്ന പുകച്ചുരുളുകള്‍ കരളു കാര്‍ന്നു തിന്നുവോളം ആഞ്ഞുവളിക്കാന്‍ പഠിച്ചിരിക്കുന്നു..ചടുല സംഗീതത്തിന്റെ ഭ്രാന്തമായ ആവേശം ഇന്നെന്റെ ഭാഗമായിരിക്കുന്നു..ഒരു ദിവസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ മാറി മാറി വരുന്ന കാപ്പിയുടെ ചെറു കയ്പ്പ് എന്നെ ഏതോ ഉന്മാദാവസ്ഥയില്‍ എത്തിക്കുന്നത് പോലെ..
     മാര്‍ക്സും ഫ്രോയിഡും ടെറി ഈഗ്ലെടുന്നും മാറി മാറി വരുന്ന ഇന്റര്‍നെറ്റ്‌ പുസ്തകശാലയില്‍ എവിടെയൊക്കെയോ കണ്ണുകളുടക്കി ഇന്റര്‍നെറ്റ്‌ ലോകത്ത് ഫ്രോയിഡിന്റെ സിദ്ധാന്തങ്ങള്‍ ആവര്‍ത്തിച്ചു സ്വയം വിമുക്തനാകുന്ന  പ്രവാസം !
   എഴുതപ്പെടാതെ പോയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ എന്റെ ഈ ആത്മഭാഷണങ്ങളും കാണും..ചുമരെഴുതുകളോളം ശക്തമായ് എഴുതാന്‍ പറ്റാത്തതിന്റെ നിരാശയും..പ്രവാസത്തിന്റെ വീര്‍പ്പുമുട്ടലും..
    

3 comments:

Muzafir... ormikkapedatha oru koottukarane.. . :)

 

ജീവനുള്ള വാക്കുകള്‍.....................

 

ജീവനുള്ള വാക്കുകളുടെ തീ കെടാതെ സൂക്ഷിക്കുക


പ്രജീഷ്.പി

 

Post a Comment