MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

ഒരു അമ്മ

 "Man improves himself as he follows his path; if he stands still, waiting to improve before he makes a decision, he'll never move.
-Paulo Coelho"

 
ജീവിതം എന്ത് പഠിപ്പിക്കുന്നു എന്ന് ചോദിക്കുന്ന വിഡ്ഢികളെ..നിങ്ങള്‍ ആത്മഹത്യ ചെയ്യൂ..
   ഇത് ഒരു അമ്മയുടെ കഥ...ആരാണോ എന്താണോ എന്ന് ചോദിക്കരുത്..എനിക്കവരുടെ പേരറിയില്ല..ജാതിയും മതവും അറിയാന്‍ ശ്രമിച്ചില്ല..അവരുടെ പേരും വിവരവും അന്വേഷിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല..അവര്‍ തിരിച്ചും..
   ചെന്നൈ ബംഗ്ലോരെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ കണ്ട ഒരു അമ്മയുടെ കഥയാണിത്..കീശയില്‍ ഉള്ളത് നൂറിന്റെ ഒരു നോട്ട് മാത്രം..സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു..വിശപ്പ്‌ എന്റെ ശരീരത്തിനെ ആട്ടുന്നപോലെ.. മുപ്പതു രൂപ നല്‍കി ഒരു ഇന്ത്യന്‍ രേയില്വയുടെ ഒരു ബിരിയാണി പാകറ്റ് വാങ്ങി വിശപ്പടക്കാന്‍ തീരുമാനിച്ചു..
"അണ്ണാ ഒരു വെജിട്ടബല്‍ ബിരിയാണി.."

"മുപ്പതു രൂപ "
മുപ്പതു രൂപയുടെ ബിരിയാണി പൊതിയും വാങ്ങി ഒഴിഞ്ഞ കമ്പര്‍ത്മെന്റിലെ ജനാലക്കരികിലെ സീറ്റും നോക്കി നടന്നു..
മുടിയില്‍ വെള്ളിവരകള്‍ വീണു തുടങ്ങിയ സാമാന്യം തടിച്ച ഒരു സ്ത്രീ..അവരുടെ മുന്നിലെ ഒഴിഞ്ഞ ജനല്‍ സീറ്റില്‍ ഇരുന്നു.. ബിരിയാണി പൊതി തുറന്നു പകുതി തിന്നുമ്പോഴെക്കും ഉപ്പിച്ചു തുപ്പി പോയി !
കാശില്ലാത്ത സമയത്ത് വാങ്ങിയ ബിരിയാണിയും ഇങ്ങനെ..റെയില്‍വേ മിനിസ്റെരെയും സകലമാന റെയില്‍വേ ഉധ്യോഗസ്തരെയും മനസ്സില്‍ തെരിവിളിച്ചുകൊന്ദ് ആ പൊതി കളഞ്ഞു..
"എന്നാ തമ്പി എന്നാച് ? "
"ഒന്നും ഇല്ലമ്മ ഉപ്പു !"
അറിയാവുന്ന തമിഴും കൂട്ടി ഒപ്പിച്ചു..

"റെയില്‍വേ ഫുഡ്‌ എല്ലാം അപ്പടി താന്‍ തമ്പി.. എന്ന പയ്യന്‍ വെളിയില്‍ പോയിരിക്ക് ഫുഡ്‌ പാര്‍സല്‍ പന്നതുക്ക്.."
ആമാ.. മെല്ലെ അവരെ ഒഴിവാക്കി യാത്രകളില്‍ ആസ്വദിക്കുന്ന ഏകാന്തതയിലേക്ക് നീങ്ങാന്‍ കൊതിച്ചു.."
അവര്‍ അവരുടെ ലോകത്തേക്കും..

ഇടയിലെപ്പോഴോ തളര്‍ച്ച എന്നെ ഉറക്കത്തിലേക്കും നയിച്ചു..
പിന്നീട് ആ അമ്മയുടെ വിളിക്കെട്ടാണ് എഴുന്നേറ്റത്..
"മുളക് ബജ്ജി ശാപ്പിട് തമ്പീ.."
മുന്നില്‍ മിന്നി മറഞ്ഞത് ചെന്നൈ റെയില്‍വേ സ്റെഷനില്‍ ഇടയ്ക്കിടെ വരുന്ന പരസ്യം " അപരിചിതര്‍ തരുന്ന ഭക്ഷണം കഴിക്കരുത് ! "
വിശപ്പ്‌ കണ്ടിച്ചുപിടിച്ചുകൊണ്ട്‌ പറഞ്ഞു..
"വേണ്ടാമ്മ "
ഉണ്കളും എനക്ക് എന്‍ പയ്യന്‍ മാതിരി താ..സാപ്പിട് തമ്പി.."പിന്നെ കാത്തിരുന്നില്ല..ആക്രാന്തം കാട്ടി..വാരി വലിച്ചു തിന്നു തീരത്തു..
തിന്നു കഴിഞ്ഞപ്പോള്‍ അവരുടെ മുഖത്തേക്ക് നോക്കി..അവര്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നു..
ഒരു ജാള്യതയുടെ ചിരിയും പാസ്സാക്കി മെല്ലെ വാഷ് ബെസിനിലേക്ക് നടന്നു..
പിന്നീട് സീടിലേക്ക് മടങ്ങി അവരോടു സംസാരിക്കാന്‍ ഭാവിച്ചു..പക്ഷെ ഭാഷ ഞങ്ങളുടെ സംഭാഷണങ്ങളെ പെട്ടെന്ന് അവസാനിപ്പിച്ചു !
കയ്യിലിരുന്ന പുസ്തകത്തിലേക്ക് പിന്നീട് ഉള്‍വലിഞ്ഞു..
കുറെ തമിഴ്നാടിന്റെ അതിര്‍ത്തിയും തമിഴ് കാഴ്ചകളും മറഞ്ഞു തുടങ്ങി..
അടുക്കുംതോറും അകലുന്ന മലനിരകള്‍ കാഴ്ച്ചയുടെ സ്വാദ് വര്‍ധിപ്പിച്ചു..
ആന്ധ്ര ബോര്ടെര്‍ എത്തിയപ്പോഴും ട്രെയിനില്‍ സ്ഥിരം കച്ചവടക്കാരുടെ നിര..വെണ്ടക്കയും കാരറ്റ്കളുമായി തമിഴ് ചുവയുള്ള ആന്ദ്രക്കാര്‍ കയറി വന്നു..കൊട്ടത്തില്‍ ഏതൊക്കെയോ കിഴങ്ങുകളും..നിമിഷ നേരങ്ങല്‍ക്കിടെ  ജെനറല്‍ കംപാര്ട്ട്മെന്റ് കിഴങ്ങിന്റെ തോടുകല്‍ക്കൊണ്ട് നിറഞ്ഞു..
"തമ്പീ ഇത് കൂടി സാപ്പിട് "
എന്റെ ശരീരം കണ്ടിട്ട് ആ സ്ത്രീയ്ക്കും ദയ തോന്നി എന്ന് തോന്നി..
"വേണ്ടമ്മാ"
വീണ്ടും കപടമായ മാന്യത കാട്ടി..
"സാപ്പിട് തമ്പി..ഇതൊന്നും ചെന്നൈയില്‍ കെടയാത്.."
വാങ്ങി കിഴങ്ങ് കഴിക്കുന്നിടെ ആ അമ്മ യാത്രയുടെ ഉദ്ദേശങ്ങള്‍ തിരക്കി..
"ഒന്നും ഇല്ല അമ്മ..രണ്ടു നാള്‍ക്കു ലീവ്..അതിനാല്‍ അണ്ണനെ പാക്കതക്ക് ബംഗ്ലോരെ പോവുവാ "
വീണ്ടും മുറി തമിഴ് രക്ഷ !
"ബംഗ്ലോരില്‍ എങ്കെ ?"
"കെ.ആര്‍ പുരം അമ്മാ.."
"നാനും അങ്കെ താ.."
പിന്നീട് അടുത്തിരുന്ന മറ്റൊരാളുടെ സംസാരതിലെക്കായി അവരുടെ ശ്രദ്ധ..
ഒരു മണിക്കൂര്‍ കൂടി നീണ്ട യാത്ര..ഇടയ്ക്കിടെ ഉള്ള സംസാരങ്ങള്‍......,മൌനം..ഒരു ചിരി..ഇത്ര മാത്രം..ഒരു ചിരിയും മൌനവും മനുഷ്യരെ എത്രത്തോളം അടുപ്പിക്കുന്നു..
"തമ്പീ നെക്സ്റ്റ് സ്റ്റോപ്പ്‌ കെ.ആര്‍. പുരം താ.."
കയ്യിലുള്ള ബാഗും ട്രൈപോടും എടുത്തു മെല്ലെ ആ അമ്മയോടൊപ്പം നീങ്ങി..
"അമ്മ ഇങ്കെ താ സ്റ്റേ ?"
"ആമ..ഇങ്കെ പക്കത്തില്‍ താ.." 
വണ്ടി നിര്‍ത്തുമ്പോഴേക്കും ഞങ്ങള്‍ വേറെ ഒരു ധ്രുവത്തില്‍ എത്തിയിരുന്നു..ട്രെയിനിലെ രണ്ടു സീറ്റുകള്‍ക്കിടെ ഉണ്ടായ ആ ബന്ധം..ഒരു വലിയ ലോകത്ത് എത്തുമ്പോഴേക്കും ചെറുതായ പോലെ..
ആ അമ്മയോട് എന്തൊക്കെയോ പറയേണം എന്ന് തോന്നി..പക്ഷെ വാക്കുകള്‍ പലപ്പോഴും ഇങ്ങനെയാണ്..വേണ്ട സമയത്ത് നിശബ്ധരാവും..മനസ്സ് വാചാലവും..
"പാകലാം അമ്മാ..നന്റ്രി.."
അവര്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..
ഇത്രയും പറഞ്ഞു തിരിഞ്ഞു നടന്നപ്പോള്‍ ആലോചിച്ചു..എങ്ങനെയാണ് ഒരു മനുഷ്യന്‍ നമുക്ക് അപരിചിതനാവുന്നത്...?
ഒട്ടും പരിചയമില്ലാതിരുന്ന ഒരു സ്ത്രീ അമ്മയെന്ന പോലെ കാട്ടിയ സ്നേഹം ആണ് മനുഷ്യനെ മനുഷ്യനാക്കുന്നത്..എന്തോ വല്ലാത്ത ഒരു ദുഖം തോന്നി..അറിഞ്ഞുകൊണ്ട് ആ അനുഭവം മറക്കാന്‍ ശ്രമിച്ചു ഫോണില്‍ അടുത്തുള്ള സുഹൃത്തിനെ വിളിച്ചു..
മെല്ലെ പ്ലാട്ഫോര്‍മുകള്‍ കയറിയിറങ്ങിയപ്പോള്‍..... .എന്തോ കണ്ണ് നിറഞ്ഞ പോലെ..

0 comments:

Post a Comment