പനിചൂടും തലചൂടും
പുതപ്പുകള്‍ക്കിടയില്‍ അഭയം പ്രാപിക്കവേ..
വരണ്ട തുണ്ടയില്‍ ഉമിനീര്‍ തിരയവേ..
കണ്ണില്‍ ഇരുട്ടടിച്ചു തുടങ്ങിയപ്പോള്‍
ഞാന്‍ കണ്ട സ്വപ്നം ബ്ലാക്ക് ആന്‍ഡ് വൈറ്റ്
നിഴലാട്ടങ്ങള്‍ മാത്രമായിരുന്നു !
പേര് ചോദിക്കരുത് നീ എന്നോട് സുഹൃത്തേ..
എവിടെയോ വേരറ്റുപോയ കിനാവുകളുടെ
കളിത്തോഴന്‍ ഞാന്‍..
ഇവിടെ കവിതയില്ല..കനവില്ല..
ഇതെന് ആത്മഭാഷണം, ജല്പനം..
ചോരയൂറ്റി എഴുതിയ എന്‍ രോദനം..
1 comments:
super....!
Post a Comment