MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

ഇല്ല കുമാര്‍ജി മരിക്കുന്നില്ല..ജീവിക്കുന്നു ഞങ്ങളിലൂടെ..!

  
      കുമാരേട്ടന്‍ ആരായിരുന്നു എന്ന് നിങ്ങള്‍ക്കറിയില്ലേ..? ടി.വി. സ്ക്രീനില്‍ നിര്‍ത്താതെ തുടരുന്ന പ്രശംസകള്‍ കേട്ടാണ് ഞാന്‍ മനസ്സിലാക്കിയത്, പണ്ട് ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പാരമ്പര്യമാണ് കുമാരേട്ടന്.. ആ വിളറിയ ചിരിയും കുതിരയുടെ വേഗതയും കണ്ടപ്പോഴേ സംശയം തോന്നിയതാ..ഇപ്പൊ ഏതാണ്ട് ഉറപ്പായി! എല്ലാരും ഉറങ്ങുന്ന തറവാട്ടിന്റെ കോലായില്‍ ആര്‍ക്കും വേണ്ടാത്ത കോളാമ്പിയുമായ്‌  ചാരുകസേരയില്‍ കൊതുകിനെയും കാത്തിരുന്ന മനുഷ്യനാ.. ഇപ്പൊ ഇതാ മരണവാര്‍ത്തയും കൊണ്ട് നാടായ നാടൊക്കെ ചാനലുകളും പത്രക്കാരും ആഘോഷിക്കുകയാ..
    പണ്ട് ഗാന്ധിജി സൌത്ത് ആഫ്രികയില്‍ ഉണ്ടായപ്പോള്‍ ഗാന്ധിജിയുമായ് ഉണ്ടായ പരിചയമാണത്രെ, അതിനു ശേഷം ആണത്രേ കുമാരേട്ടന്‍ പാര്ട്ടികാരനായത്..ജന നേതാവായ അദ്ദേഹം ആണത്രേ ഇന്ധ്യന്‍ പ്രധാനമന്ത്രിമാരെ വരെ തീരുമാനിച്ചിരുന്നത്..ആ കാര്നോരെ കണ്ടാല്‍ ആര്‍ക്കെങ്കിലും തോന്നുവോ ഇത്ര വല്ല്യ സ്രാവായിരുന്നു എന്ന്..!
   ഇപ്പൊ കുമാരേട്ടന്‍ മരിച്ചപ്പോഴിതാ നാട്ടിലെ പാര്ട്ടിക്കാരോക്കെ കരയുന്നു..ഇതുവരെ കാണാത്ത കുറേ രൂപങ്ങള്‍ പ്രശമ്സകലുമായ് കയറിയിറങ്ങുന്നു,പിന്നെ ക്യാമറ ഫ്ലാഷുകള്‍ മിന്നി മറയുന്നു,പ്രശംസകള്‍,പൂച്ചെണ്ടുകള്‍,രീത്തുകള്‍.അങ്ങനെ കുമാരേട്ടനും നല്ല മനുഷ്യനായ്..! ഇപ്പൊ കുമാരേട്ടന്‍ പലരുടെയും ഗുരുനാഥനായ്‌  അറിയപ്പെടാന്‍ തുടങ്ങി.. പത്രങ്ങളിലും ടി,വി ചാനലിലുമൊക്കെ പുതിയ വിഷയങ്ങള്‍ തുടങ്ങി "ഞാനും കുമാരേട്ടനും" "മഹാത്മാ കുമാര്‍ജി; ഗാന്ധിയുടെ പിന്ഗാമി".നാട്ടിലെ ബുദ്ധിജീവികള്‍ നിന്നു കസറി.. അങ്ങനെ നമ്മടെ കുമാരേട്ടന്‍ കുമാര്‍ജിയായ്..! ഇപ്പൊ ടി.വി യില്‍ കുമാര്‍ജിയുടെ ശവസംസ്കാരം നടക്കുകയാണ്..കത്തിക്കയറിയ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ ക്രികെറ്റ് കമ്മന്റാരി പോലെ വിവരണം തുടങ്ങി "ഇതാ ഇന്ധ്യ മുഴുവന്‍ സഞ്ചരിച്ച ആ പവിത്ര കാല്‍പാദം എരിതിയെ ചുംബിക്കുന്നു...കുമാര്‍ജിയുടെ എന്നും മന്ദഹാസം പൊഴിച്ച ആ ചുണ്ടുകളെ വെന്തടിയുന്നു..ഇനി കുമാര്‍ജി ഓര്‍മകളില്‍ ധീരസ്മരനയായ് ജനമനസ്സുകളില്‍ അവശേഷിക്കും.." അപ്പോള്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തിനിടയില്‍ ചെറിയ ചില ശബ്ദങ്ങള്‍ കേട്ട് "ഇല്ല കുമാര്‍ജി മരിക്കുന്നില്ല..ജീവിക്കുന്നു ഞങ്ങളിലൂടെ"

വാല്‍കഷണം:കോണ്‍ഗ്രെസിന്റെ ചീര്‍ത്ത കയ്ക്കും ബോയ്ഫോര്സ് പുണ്യാളനും സ്തുതി..!!

7 comments:

kollam jeeva!
jai guruvayooraapaa!

 

ee kumaarji thannalle aaraa e.....a variar ennu chodichath
ee kumarjiyalle pand speedil paanju pokumbol aale konnath

 

സഖാവെ അസ്സലായിട്ടുണ്ട്. ഇത് മര്‍മം നോക്കിയുള്ള അടിയാണ്

 

സഖാവെ അസ്സലായിട്ടുണ്ട്. ഇത് മര്‍മം നോക്കിയുള്ള അടിയാണ്

 

സഖാവെ അസ്സലായിട്ടുണ്ട്. ഇത് മര്‍മം നോക്കിയുള്ള അടിയാണ്

 

assalaayi ethoradiyaanu marmatthinittulla adi

 

Post a Comment