MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

ബിനായക്


വിയര്‍പ്പു മണക്കാത്ത,
മണ്ണ് പറ്റാത്ത
വിദേശ പെര്‍ഫ്യൂമിന്റെ മുന്തിയ സുഗന്ദം
സിരകളെ മയക്കും ഖദറിനുള്ളില്‍
"പ്രോജക്ടദ്"ഗാന്ധിമാര്‍ ആക്രോശിച്ചു.
"അവന്‍ തീവ്രവാദി ! നാടിനെ ഒറ്റിയോന്‍..
മുറിവുകള്‍ ഉണക്കിയോന്‍..
ജ്വരങ്ങള്‍ മാറ്റിയോന്‍..
അവനെ തൂക്കിലേറ്റുക..
വരണ്ട ഭൂമിയില്‍ വിയര്ത്തുകൊണ്ട്
അതിരുകള്‍ മാറ്റിവരച്ചോന്‍..
വരൂ..നമുക്കീ തീവ്രവാദികള്‍ക്കെതിരെ
സത്യാഗ്രഹമിരിക്കാം..
എ.സിയും എല്‍.സി.ഡി ടിവിയും ചാനല്‍ ക്യാമറകളും
ആയിരത്തോളം കാണികളും..ഞങ്ങള്‍ക്കായി കാത്തിരിക്കുന്നു..

0 comments:

Post a Comment