MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

അജ്ഞാത സുഹൃത്തിന്..

       

       ഓഫീസിലെ തിരക്കും മേലുദ്യോഗസ്ഥന്റെ ശാസനയും വരുത്തിയ ക്ഷീണം തീര്‍ക്കാന്‍ രണ്ടു പെഗ് വോഡ്ക അകത്താക്കി ടി.വി യില്‍ വരുന്ന പുതുമയില്ലാത്ത പ്രധാനവാര്തകല്‍ക്കൊപ്പം റൂമിലെത്തിയ കോളേജ് വിദ്യാര്ത്തികളോട് കുശലം പറഞ്ഞുകൊണ്ടിരിക്കുംബോഴാണ് മൊബൈല്‍ ശബ്ദിച്ചത്..ഒരു മെസേജ്..ഇങ്ങനെ എഴുതിയിരിക്കുന്നു..

"വിധിയുടെ വികൃതിയില്‍ തകര്‍ന്നു പോയ ഒരുവന്റെ കഥയാണ് എന്റെ ജീവിതം..ആ ജീവിതം എനിക്ക് തന്നവള്‍ വെറുമൊരു കപട നാട്ട്യക്കാരി.. "

ചാനലു മാറ്റുന്നതിനിടയില്‍ കണ്ട വലാലന്റിനെ ഡേയ് പരിപാടികള്‍ സ്വാഭാവികമായും എന്റെ ചിന്തയെ കൊണ്ടെത്തിച്ചത് ഏതോ നിരാശാ കാമുകന്റെ ദുഖം നിറഞ്ഞ വാക്കുകള്‍ എന്നാ തോന്നളിലെക്കാണ്..എന്നാല്‍ ആ വരികള്‍ എവിടെയൊക്കെയോ മുഴച്ചു നില്‍ക്കുന്നതുപോലെ തോന്നി..ഒരിക്കല്‍ കൂടി അയച്ചത് ആരാണ് എന്ന് ഉറപ്പു വരുത്തി..'പ്രസാദ്'!അയാള്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരു അപരിചിതന്‍ എന്നതിലപ്പുറം ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് ഞാന്‍.... ഒരു കൊഴികോടന്‍ യാത്രയില്‍ ട്രെയിനില്‍ വച്ച് കണ്ടെത്തിയ ഒരു മനുഷ്യന്‍ !ആദ്യം പരിചയപ്പെട്ടപ്പോള്‍ പേരും കുടുംബ പശ്ചാതലവുമൊക്കെ വിവരിച്ചു.. പൊതുവേ കാലം മനുഷ്യനെ അന്തര്മുഖന്മാരാക്കുന്നു..അപരിച്ചതരോട് എല്ലാം തുറന്നു പറയാന്‍ മടിക്കുന്ന കാലം..ഒരു പാലക്കാടുകാരന്‍...
അച്ഛന്‍ പണ്ടേ മരിച്ചു ! അമ്മ എവിടെയോ നേഴ്സ് ആണ് എന്നും ജനിച്ചു വളര്‍ന്നത് ആന്ദ്ര പ്രടെഷിലാനെന്നുമൊക്കെ നിര്‍ത്താതെ പറഞ്ഞു.. എന്തോ സ്ഥാപിച്ചെടുക്കാനുള്ള തത്രപ്പാടും വല്ലാത്തൊരു പരുങ്ങലും അയാളുടെ മുഖത്ത് കാണാമായിരുന്നു..
കൊഴികോട് എത്തിയപ്പോള്‍ യാത്ര പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു..പിരിയുന്നതിനു മുന്‍പേ അയാള്‍ എന്റെ ഫോണ്‍ നമ്പറും വാങ്ങിച്ചു.. എന്ടുകൊന്ടെന്നറിയില്ല..എന്തോ അയാളോട് വ്വല്ലാതെ വിശ്വാസം തോന്നിയതിനാല്‍ മടിക്കാതെ നമ്പര്‍ കൊടുത്തു..

    രണ്ടു ദിവസം കഴിഞ്ഞു അയാള്‍ വീണ്ടും വിളിച്ചു..വീണ്ടും ഓഫീസിന്റെ ചുമരുകള്‍ക്കിടയില്‍ ജീവിതം ചുരുക്കിയ എനിക്ക് ആ അപരിചിതനെ പെട്ടെന്ന് ഓര്മ വന്നില്ല.."ചേട്ടാ ഞാനാ പ്രസാദ്'  എന്ന് പറഞ്ഞുകൊണ്ട് അയാള്‍ തുടങ്ങി..ആദ്യം ഒന്നും മനസ്സിലായില്ല..പിന്നെ അയാളുടെ വാക്കുകള്‍ അടങ്ങിയിരുന്നു കേട്ടു..ട്രെയിനില്‍ നിന്ന് സംസാരിച്ച രീതിയിലല്ല അയാളുടെ ഇപ്പോഴത്തെ സംസാരം..ഞങ്ങള്‍ തമ്മില്‍ എത്രയോ കാലത്തെ അടുപ്പം ഉള്ളതുപോലെ അയാള്‍ തന്റെ കഥ വിവരിക്കാന്‍ തുടങ്ങി..

"നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നു..അതിനാല്‍ എന്റെ കഥ നിങ്ങള്‍ അറിയേണം.."അയാളുടെ പേര് പ്രസാദ്..ജനിച്ചതും വളര്‍ന്നതും ഒക്കെ അനാഥാലയത്തില്‍.... കൊച്ചിയിലെ ഒരു സ്കൂളില്‍ വിദ്യാഭ്യാസം നേടി..അച്ഛനെ അറിയില്ല..അമ്മ ചെറുപ്പത്തില്‍ ആരുടെയോ ഒപ്പം പോയി..ഞങ്ങള്‍ ഇരട്ട സഹോദരന്മാര്‍ ആയിരുന്നു..അനിയന്‍ ചെറുപ്പത്തിലെ മരിച്ചു.. ഇപ്പോള്‍ ബന്ധു എന്ന് പറയപ്പെടുന്ന ഒരേ ഒരാളോടൊപ്പം പാലക്കാട് കഴിയുന്നു..

"ഞാന്‍ അന്ന് പറഞ്ഞതൊക്കെ കള്ളമാണ്.."അയാള്‍ നിര്‍ത്തി..
എന്ത് പറയേണം എന്നറിയില്ല..പിന്നെ വിളിക്കാം..എന്ന് പറഞ്ഞുകൊണ്ട് തത്കാലം സംഭാഷണം അവസാനിപ്പിച്ചു..പിന്നീട് അയാള്‍ മെസ്സെജുകളിലൂടെ തന്റെ ദുഖം പങ്കുവയ്ക്കാന്‍ തുടങ്ങി..
അതെ..അങ്ങനെയാണ്..എഴുത്തിലൂടെ ദുഖങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അത് മനസ്സിനെ ശാന്തമാക്കും..

         ഏട്ടാ..ആ മൊബൈലും പിടിച്ചു ഇരുത്തം ആയോ..ഈ കുപ്പി മുഴുവന്‍ നമ്മള് തീര്‍ക്കുവേ.. കോളേജ് വിദ്ധ്യാര്തിയായ സുഹൃത്ത് പെട്ടെന്ന് എന്നെ സ്വബോധത്ത്തിലേക്ക് എത്തിച്ചു..      അയാള്‍ അയച്ച മെസേജ് അയാളുടെ അമ്മയെ കുറിച്ചാണ്..ആരാണ് അവര്‍.. ? ആരാണ് അയാള്‍.. ? ഇല്ല ഒന്നും അറിയില്ല.. ഒന്നുക്കില്‍ ഒരു നിഷ്കളങ്കനായ ശുദ്ധ ഹൃദയന്‍...... അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ..പക്ഷെ എന്തോ അയാള്‍ എന്റെ ചിന്തകളെ അലട്ടുന്നു..
അയാള്‍ എന്തിനാണ് എന്നോട് ഇത്രയും അടുപ്പം കാണിക്കുന്നത് ? എന്ത് കൊണ്ട് അയാള്‍ എന്നോടിത്ര അടുത്തു.. ഒന്നിനും ഉത്തരമില്ല.. ഉത്തരമില്ലാതിരിക്കുന്നതാണ് ഈ കഥയുടെ സുഖവും..
ജീവിതത്തില്‍ അപരിചിതനായ് അയാള്‍ തുടരട്ടെ..അനാഥത്വവും ഒരു സുഖമാണ്.. എന്തിനു അയാളെ ക്കൂടി ബന്ധങ്ങളുടെ ചങ്ങലയില്‍ കൊര്‍ക്കേണം..           ഒരിക്കല്‍ കൂടി മൊബൈല്‍ ശബ്ദിച്ചു..

|" Distance dont matter,when memories are sweet..
special people are never forgotten,
they remain alive as heart beat.. "good nyt bro..|
വാലെന്ടിന്‍സ് ഡേയുടെ സ്പെഷ്യല്‍ സംഗീത പരിപാടിയില്‍ കാമുകിക്ക് പാട്ട് ഡെഡിക്കേറ്റ് ചെയ്ത അപരിചിതനോടൊപ്പം.. ഒരു പെഗ്ഗ് അജ്ഞാതനായ ആ സുഹൃത്തിന് ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് ഞാന്‍ എന്റെ ലോകത്തിലേക്ക് ഉള്‍വലിഞ്ഞു..

0 comments:

Post a Comment