നാട്ടുവഴികള്‍ തൂത്തുവാരാരുള്ള വൃദ്ധന്‍
എന്നോട് ചോദിച്ചു..
"ജീവിതം നിന്നെ എന്ത് പഠിപ്പിച്ചു..?"
അലക്ഷ്യമായ് നടന്നകാലവേ
ഞാന്‍ മന്ത്രിച്ചു..
"ജീവിതം എന്നെ ഒന്നും പഠിപ്പിച്ചില്ല..
കലഹിച്ചു..പ്രണയിച്ചു..
സ്വപ്‌നങ്ങള്‍ കണ്ടു കൊണ്ട് അന്ധത സ്വയം ഏറ്റു വാങ്ങി..!
0 comments:
Post a Comment