MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

പുക


ഉള്ളിലേക്ക് ആഞ്ഞുവലിച്ച പുക കരിച്ചത് കരളല്ല..!
ഇഴഞ്ഞു നീങ്ങിയ യാന്ത്രിക ഘടികാരവും
പകിട കളിച്ചു പങ്കിട്ടു തീര്‍ത്ത പ്രണയവും
ചഷകങ്ങല്‍ക്കിടെ പിടഞ്ഞു മരിച്ച പ്രതിരൂപവും മാത്രം..

ഒറ്റുകാരന്‍റെ കണക്കു പുസ്തകത്തില്‍ നിന്നൊഴിഞ്ഞുപോയ കടലും,
മതിലുകള്‍ക്കപ്പുറം  ഉയര്‍ന്നു നിന്ന ആകാശവും
നിറകൂട്ടുകള്‍ ചാലിച്ച് സ്വപ്നം വരക്കാന്‍ ശ്രമിച്ച കണ്ണുകളിലെ ജിജ്ഞാസയും
പിന്നെ അനാഥമായി കിടന്ന കാല്‍പ്പാടുകള്‍
ഇന്ധനമാക്കിയ കുറെ സ്വപ്നങ്ങളും മാത്രം എനിക്കിനി കൂട്ട് !

പ്രണയിനിക്ക് അവസാന കത്ത്


            


എന്റെ സഖാവേ,
സുഖവിവരങ്ങള്‍ അന്വേഷിക്കാനുള്ള ഒരു കാമുകന്റെ മനസ്സ് ഇന്നെനിക്കു നഷ്ട്ടമായിരിക്കുന്നു..നിനക്ക് നല്‍കുവാന്‍ ഞാന്‍ പകര്‍ത്തിയെഴുതിയ എന്റെ സ്വപ്നങ്ങള്‍ക്ക് ക്ഷതമേറ്റിരിക്കുന്നു..സ്നേഹത്തിന്റെ മന്ത്രം ചൊല്ലിതന്നവര്‍ തന്നെ എനിക്കെല്പ്പിച്ചത് അന്പതിരണ്ടു വെട്ടാണ് ! നീതിയുടെ ആയുധമെടുത്ത് പോരാടാന്‍ ഇറങ്ങിയ എന്റെ പ്രിയ സഖാവ് തെരുവില്‍ തലയറ്റു വീണതിന്റെ ഒര്മയ്ക്കൊപ്പം നശിച്ചത് ഒരിക്കല്‍ ഞങ്ങള്‍ ഒന്നാണെന്ന് പറയുകയും വിശ്വസിപ്പിക്കുകയും ചെയ്തവര്‍ തന്ന പ്രതീക്ഷകളും ഏറെ പഴക്കമെരിയിരിക്കുന്ന ചരിത്രവും കൂടിയാണ്..

ഒരുപക്ഷെ ഏതൊരു കാല്‍പ്പനിക ജീവിയും പോലെ പ്രണയിക്കുകയും കലഹിക്കുകയും കാലത്തിനോട് സമരസപ്പെടുകയും ചെയ്തുകൊണ്ട് എനിക്കും കടത്തനാടന്‍ രാവുകള്‍ കരുത്തേകിയ എന്റെ നാടോടി ഗാനങ്ങള്‍ പാടിതന്നപോലെ കുഴിമാടത്തില്‍ നിന്നും ഉയിര്തെഴുന്നെല്‍ക്കുന്നവനെ കുറിച്ച് പകര്‍ത്തി എഴുതാന്‍ സാധിക്കുമായിരിക്കും..നിസ്സഹായത എന്ന മൂടുപടവും ഭയവും മാത്രം പേറി നടക്കുന്ന മധ്യവര്‍ഗ മലയാളിയേപ്പോലെ  വാര്‍ത്തകളുടെ എക്സ്ക്ലൂസീവ്നസ്സിനു കാതോര്‍ത്തു തീന്മേശയിലെ പാര്‍സല്‍ പൊതികളോടൊപ്പം എന്റെ ഭൂതകാലവും തിന്നു തീര്‍ക്കുവാനും ഒരു ആമാശയ ജീവിയുടെ ലാഘവത്തോടെ നിസങ്ങതനായി നില്‍ക്കാമായിരുന്നു..ചാനല്‍ വാര്‍ത്തകളുടെ മാറ്റത്തോടൊപ്പം എന്റെ സ്വപ്നങ്ങളെയും കുഴിച്ചുമൂടി ജീവിക്കുകയാണെങ്കില്‍ തീര്‍ച്ച..ചരിത്രം എന്നെയും കുറ്റക്കാരന്‍ എന്ന് വിളിക്കും

     പ്രണയിനീ..എന്റെ ഈ കത്തുകള്‍ ചരിത്രത്തിന്റെ ഭാഗമായി അവശേഷിക്കും..ഒരുപക്ഷെ പ്രണയലേഖനങ്ങള്‍ എഴുതുന്ന അവസാന തലമുറ ഞങ്ങളുടെതാവും.. മഴയും പ്രണയവും തണല്മരങ്ങളും ഓര്‍മയായി മാറി സെമെസ്ടര്‍ സിസ്ടവും പുതു പരിഷ്കാരങ്ങളും കാമ്പസുകള്‍ ഏറ്റെടുക്കുമ്പോള്‍...., ഞാനും നീയും അടങ്ങുന്ന വിദ്ധ്യാര്‍ത്തി സമൂഹം നമ്മുടെ മസ്തിഷ്ക്കവും മനസ്സും പ്ലസിമെന്റ്റ് സെല്ലുകള്‍ക്ക് മുന്നില്‍ പണയം വെക്കുമ്പോള്‍ നമ്മള്‍ എന്തെ ഇത്തരം കുറ്റകരമായ നിശബ്ദതയില്‍ നില്‍ക്കുന്നു ? എന്നിട്ടും നിശബ്ദത കനത്തു കനത്തു വരുന്നതുപോലെ..
രക്തസാക്ഷികളുടെ ചോര കൊണ്ട് ചുവന്ന നമ്മുടെ തെരുവുകള്‍ അര്‍ത്ഥമില്ലാത്ത കോപ്രായങ്ങള്‍ കാട്ടി ആരുടെയോ അരാഷ്ട്രീയ ലാഭങ്ങളുടെ കണക്കുപുസ്തകങ്ങളില്‍ പുതു രക്തസാക്ഷ്യങ്ങളുടെ ചുവന്ന മഷി കൊറിയിടുമ്പോഴും നമ്മളുടെ നിശബ്ദത ഏതോ കുറ്റകരമായ അനാസ്ഥയുടെ പിന്തുടര്ച്ചയാവുന്നു..
നീയും തിരിച്ചറിയുന്നുണ്ടാവും..നമ്മള്‍ ഒരുപാട് വഴിതെട്ടിയിരിക്കുന്നു എന്ന്..
നമ്മുടെ പ്രണയവും ലൈങ്ങികതയും വരെ വിപണി കച്ചവടം ചെയ്യുമ്പോഴും പ്രണയിക്കാന്‍ ആഹ്വാനം ചെയ്ത നമ്മള്‍ നിശബ്ദമായ് അതിനോടൊപ്പം നടക്കുന്നതും..വാലന്റൈനെസ് ഡേയും ഇന്റര്‍നെറ്റ് പ്രണയങ്ങളും കൊണ്ടാടുമ്പോഴും നമ്മുടെ പ്രണയങ്ങള്‍ പൂത്തു തളിര്ത്തിരുന്ന മരച്ചുവടുകള്‍ സധാചാരകൊപ്പന്മാര്‍ കയ്യെരുമ്പോഴും നമ്മള്‍ നമ്മിലേക്ക്‌ ഉള്‍വലിയുന്നു...
നമ്മള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ വെറും മുദ്രാവാക്യങ്ങലായ് എത്രയോ വര്‍ഷങ്ങള്‍ക്കകലെ മുഴങ്ങുന്നുണ്ടാവുമോ..?

സഖാവേ.. ഇത് എന്റെ ഹൃദയത്തില്‍ നിന്നുള്ള പകര്തിയെഴുതാണ്..ഒരുപക്ഷെ ഞാനടക്കമുള്ളവര്‍ തെറ്റിപ്പോയി എന്ന കുറ്റബോധത്തോടെ ഉള്ള എന്റെ അവസാന കത്ത്..
    ഞാനാഗ്രഹിക്കുന്നുണ്ട്..ഇനിയും പ്രണയലേഖനങ്ങള്‍ ഉണ്ടാവണമെന്നും..ഇനി വരുന്ന തലമുറയും നമ്മള്‍ ഉയര്‍ത്തിയ അതെ മുദ്രാവാക്യങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് ജീവിക്കണമെന്നും..!ഒന്ന് തീര്‍ച്ച..ഇനി തിരുത്തലുകളുടെ കാലമാണ്..ജനങ്ങള്‍ നമ്മെ തിരുത്തുന്ന കാലം..

 എനിക്കുറപ്പുണ്ട്..ഇനി വരുന്ന തലമുറ രഹസ്യങ്ങള്‍ സൂസ്ഖിക്കുന്നവര്‍ ആവില്ലെന്ന്..അവര്‍ തുറന്ന പുസ്തകങ്ങള്‍ പോലെ പരസ്പ്പരം പകര്‍ത്തുകയും തിരുത്തുകയും ചെയ്യുന്നവര്‍ ആവുമെന്നും..

     അന്നൊരു പക്ഷെ..ഇങ്ങനെയുള്ള കത്തുകള്‍ മരിച്ചിരിക്കും..അവര്‍ സൈബര്‍ തെരുവുകളില്‍  കോപ്പി ലെഫ്റ്റ് മുദ്രാവാക്യങ്ങളുമായ് ഭരണകൂടങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തും..അവയ്ക്ക് പുതിയൊരു രാഷ്ട്രീയ മാനം ഉണ്ടാവുമെന്നും അവര്‍ കൂടുതല്‍ ഊര്ജസ്വലരായി ജീവിക്കുമെന്നും ഓരോ ശ്വാസവും ആസ്വദിക്കുകയും ലഹരി പങ്കുവെയ്ക്കുമ്പോള്‍ അത് സ്വാതന്ത്ര്യമാണ് എന്ന് പറഞ്ഞു കൊണ്ട് ഫ്രോയിടിനെ ഓര്‍ക്കുമെന്നും എനിക്ക് വിശ്വാസമുണ്ട്..

        സഖാവേ..ഒരു സുഹൃത്ത് പറഞ്ഞപോലെ ഞാനൊരു ചരിത്രജീവിയാണ്.. ചരിത്രം ആവര്തനങ്ങളുടെത് കൂടിയാണ് എന്ന് മാര്‍ക്സിനെ വായിച്ചു ആദ്യത്തെ കലാപത്തിനും പിന്നീടുള്ള പ്രഹസനങ്ങള്‍ക്കും സാക്ഷിയായികൊണ്ടിരിക്കുന്ന ചരിത്ര ജീവി !

അന്പതിരണ്ടു വെട്ടുകള്‍ ഏറ്റ പ്രിയ സഖാവിന്റെ ശരീരത്തിനു മുന്നില്‍ ചരിത്രം ഉറങ്ങുന്ന കോട്ടപ്പുറം മൈതാനിയിലെ മുദ്രാവാക്യങ്ങള്‍ക്ക് കാതോര്‍ത്തു നിസ്സഹായനായി നിന്നപ്പോള്‍ ചരിത്രം എന്റെ മുന്നില്‍ വീണ്ടും കലാപത്തിന്റെ സ്വരമായി..ഒരു നീതിമാന്റെ ശിരസ്സരുത്ത്തവര്‍ നശിക്കുന്നതിനു മുന്നേ ഗീബല്സിനെ അനുസ്മരിപ്പിക്കുന്ന കഥകള്‍ മെനഞ്ഞു തുടങ്ങിയപ്പോള്‍ വീണ്ടും അതെ  ചരിത്രം പ്രഹസനമായ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു..

 എനിക്കറിയില്ല..എന്തുകൊണ്ട് എന്റെ ഈ എഴുത്ത് ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു വഴുതിമാറുന്നു എന്ന്..ഇനി ഞാനും നീയും ഒരു ചരിത്രമുഹൂര്ത്തത്ത്തിന്റെ ഭാഗമാണ്..എന്റെ മുന്നില്‍ ചരിത്രം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു..ഒന്ന് സഖാവ്  ടി.പി ചന്ദ്രശേഖരന് മുന്നേ എന്നും..മറ്റേതു സഖാവ് ടി.പി ക്ക് ശേഷം എന്നും..

    അതെ സഖാവേ..നമ്മള്‍ ഇപ്പോള്‍ ചരിത്രത്തോടൊപ്പം നടക്കുകയാണ്..ഞാനും..നീയും..നമ്മുടെ പ്രണയവും നമ്മെ നാമാക്കിയ നമ്മുടെ ചുറ്റുപാടുകളും..
കാലം ഒരുപക്ഷെ നിന്നെയും എന്നെയും അകട്ടിയെക്കാം.. നമ്മുടെ പ്രണയം ഒരു ഓര്മ മാത്രമേ മാറിയേക്കാം..പക്ഷെ നാം നമ്മെ മരന്നുകൊണ്ടും ഇനി സഞ്ചരിക്കെണ്ടിയിരിക്കുന്നു.. ഒരുപക്ഷെ ഒരുപാട് ദൂരം..നമ്മള്‍ കണ്ട സ്വപ്‌നങ്ങള്‍ യാതാര്ത്യമാവുന്ന കാലത്തോളം.. !

ഇത്ര മാത്രം..വാക്കുകള്‍ക്കു വിമ്മിട്ടം..ലാല്‍സലാം..

'കവിത'യുടെ മരണം



സിദ്ധാര്‍ത്ത രാജാവിന ബോധോദയം മുതല്‍
ദൈവപുത്രന്റെ ഉയിര്തെഴുന്നെല്ല്പുവരെ..
നവോതാനത്തിന്‍ ഉണര്‍വും
സ്വാതന്ത്ര്യത്തിന്‍ ഒടുക്കവും വരെ..കുരുക്ഷേത്രയും കപിലവസ്തുവും
ഈരണ്ടു ലോകമഹായുദ്ധങ്ങളും
ചോരതുപ്പി മറിച്ചൊരു രാജാവും
കലി വിഴുങ്ങിതിന്നൊരു നളനും
നീതിമാനായൊരു ചക്രവര്‍ത്തി
പാതാളം നല്കീയൊരു അവതാര ദൈവവും..
എന്നിലേക്ക്‌ പകര്‍ത്തിയ ചരിത്രമേ..
അന്തരായി മാറിയ ചരിത്രകാരന്മാരെ..
കണ്ണീരറ്റൊരു അമ്മയും കുട്ടിയും
കഴുത്തറ്റൊരു  നീതിയും ന്യായവും
ശൂലവും ചക്രവും വലിയോരാ മകുടും
നിറം പൂശിയ ഭസ്മവും ഹുക്കയും..
വിദ്യ നല്‍കി പ്രസാധിച്ചത്രേ ദേവി !
വിഡ്ഢിയായി മാറി ഗുരുക്കന്മാര്‍..
ചരിത്രം മറന്ന പിതാമഹന്മാര്‍..
ചരിത്രത്തില്‍ മറഞ്ഞുപോം ബാലികുദീരങ്ങളും.. അറിഞ്ഞതൊക്കെ 'പ്രതാപ' കഥകള്‍..
കേട്ടതൊക്കെ തറവാട്ടുമാഹിമകള്‍..
പാടിയ പാട്ടൊക്കെ ഭജനകളായി
ഗീതങ്ങളും സ്തുതിപാടകരും..
ഞാന്‍ എരിച്ചു കളഞ്ഞു
എന്‍ ഭൂതവും ഗാഥയും
വിഡ്ഢികള്‍ നല്‍കിയ വിദ്യയും മന്ത്രവും..
ചരിത്രത്തെ നോക്കി കൊഞ്ഞനം കുത്തി..
ധിക്കാരത്തിന്‍ കവിതകള്‍ ചൊല്ലി..
ധിക്കാരത്തിന്‍ കവിതകള്‍ ചൊല്ലി..
മണ്ണിലുയരും മനുഷ്യന്റെ പാട്ട്..
മണ്ണിലുണര്‍ത്തിയ  സംസ്കാരവീചികള്‍
പുസ്തകകെട്ടില്‍ ചിതലരിക്കാനായി
ഭാക്കി വെക്കരുത് എന്‍ കവിതയും ഭ്രാന്തും..
ഇല്ല ഇനിയില്ല വിശുദ്ധ ഗ്രന്ഥങ്ങള്‍..
പേന പിടിചോരീ വിരലും കവിതയും..

(സമര്‍പ്പണം : ധിക്കാരികളായ കവികള്‍ക്ക്..രക്തസാക്ഷികള്‍ക്ക്..വഴികാട്ടി വിളക്കുകള്‍ക്കും തണല്‍ നല്‍കിയ മരങ്ങള്‍ക്കും...ഓരോ പുല്‍ക്കൊടിക്കും.. )

പ്രണയം

     

          ഇളം വെയിലില്‍ ഞങ്ങള്‍ ഒരുമിച്ചു കിടന്നു.. അവളുടെ ചുവന്ന മുടിയിഴകള്‍ പാറി വന്നു എന്നെ ചുംബിക്കുന്നപോലെ..കറുത്ത് കൃഷ്ണമണികള്‍ ഇടയ്ക്കിടെ എന്നിലേക്കും മുകളിലെ പൂത്തുനില്‍ക്കുന്ന വാക മരത്ത്തിലെക്കും നീങ്ങുന്നു..

"എന്ത്  സുഖമാണ് നിന്നോടൊപ്പം ഈ മരച്ചുവട്ടില്‍ ഇരിക്കാന്‍.. !"
നമുക്കെപ്പോഴും ഈ മരച്ചുവട്ടില്‍ ഇങ്ങനെയിരിക്കാം..എന്നിട്ട് പ്രണയത്തെക്കുറിച്ച് .കവിതകള്‍ ചൊല്ലാം.."

"എത്രകാലം നീ സ്വാര്തമായ നിന്റെ പ്രണയത്തില്‍ മാത്രം മുഴുകി ഈ ലോകത്തെ മറക്കും..?

"പ്രണയം  എങ്ങനെയാണ് സ്വാര്തമാവുക സഖാവേ..?"

"നീ എന്റെതും ഞാന്‍ നിന്റെതും മാത്രമാവുന്ന ഒരു ലോകമാനെങ്കില്‍ അത് സ്വാര്തമാല്ലാതെ മറ്റെന്താണ്.. ?

"അപ്പോള്‍ നീ എന്റേതല്ലേ..?? "
"ഞാന്‍ ആരുടേയും അല്ല.. "

"എന്റെ ആരുമല്ലാ എങ്കില്‍ ഞാന്‍ എന്തിനു നിന്നോടൊപ്പം ഈ വൈകുന്നേരം ആകാശം നോക്കി സ്വപ്നം കാണുന്നു..?

"നമ്മള്‍ പ്രണയിക്കുന്നത്‌ കൊണ്ടാവാം ! "
"പ്രണയിക്കുന്നവര്‍ ഒന്നാണെന്ന് ഞാന്‍ വിശ്വസിച്ചതോ..?"

"ഒന്നാണെങ്കില്‍ ഞാന്‍ എന്തിനു നിന്നെ പ്രനയിക്കേണം..? നീ നീ ആയതു കൊണ്ടല്ലേ നീ എനിക്ക് പ്രണയിനി ആയതു ! "

"അതെനിക്കിഷ്ട്ടായി സഖാവേ..എന്നെക്കാള്‍ മുന്‍പ് എത്ര പേരെ പ്രണയിച്ചിട്ടുണ്ട് ?"

"ഒരു പാട് പേരെ പ്രണയിച്ചു.. അവസാനം നീയും.. "
"അവരെ ഓര്‍ക്കാരില്ലേ..?"
"അവരെ മറക്കാന്‍ ശ്രമിക്കുന്നു.. "
"ഇത് ആണ്‍ വര്‍ഗത്തിനെ സ്വഭാവമാ നിങ്ങള്ക്ക് പ്രണയം ഒരു തമാശയാ.. പ്രനയിച്ചവരെയൊക്കെ മറക്കുന്നു .. "

"മറക്കുകയും ഓര്‍ക്കാന്‍ ശ്രമിക്കാതിരിക്കുകയും തമ്മിലുള്ള വ്യത്യാസം നീ ഇനിയും പടിക്കാനിരിക്കുന്നു കാമുകീ.. "

"ആഹ് എനിക്കറിയില്ല.. നിന്നെ ഞാന്‍ മറക്കില്ല ഒരിക്കലും.. എപ്പോഴെങ്കിലും നിന്നെ കാണുമ്പോള്‍ ഞാന്‍ ഓര്‍ക്കും..നമ്മള്‍ പ്രനയിചിരുന്നുവല്ലോ എന്ന് "

"ഞാനും ഒരു തരത്തില്‍ സ്വാര്തനല്ലേ..? നിന്റെ കാര്യം വരുമ്പോള്‍.... ?
നിന്റെ ചുംബനത്തിനായി ഞാന്‍ കൊതിക്കാറില്ലേ.. ? അതിനായി ഞാന്‍ എല്ലാം മറന്നു ഇവിടെ വന്നു സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കാരില്ലേ.. ?"

"നീ സ്വാര്തനാ..ഇപ്പോഴും..എന്ത് പറഞ്ഞാലും നീ നിന്റെ ഇഷ്ട്ടങ്ങളല്ലേ ആദ്യം പരിഗണിക്കുന്നത്.. "
"ഞാന്‍ നിന്നെ പ്രനയിക്കേണ്ട എന്നാണോ നീ പറയുന്നത്..? "

"ഇല്ല നീ നാളെ വേറൊരു പെണ്ണിനെ കാണുമ്പോള്‍ എന്നെ മറക്കില്ലെന്ന് ആര് കണ്ടു ..?"

"നീ എന്നെ അത്ര കൂടി വിശ്വസിക്കുന്നില്ലെങ്കില്‍ എങ്ങനെ എന്നോട്  ചേര്‍ന്ന് ഈ ആകാശം നോക്കി കിടക്കുന്നു..? "

"ഇല്ല എനിക്ക് നിന്നെ വിശ്വാസം ആണ്..നിന്നോടിഷ്ട്ടവും.. പക്ഷെ നീ എന്നെ ചുംബിക്കുന്നതില്‍ പിശുക്ക് കാണിച്ചു തുടങ്ങിയിരിക്കുന്നു.. "

"എന്ത് പിശുക്ക് ?"

അവളോടടുത്തു ചേര്‍ന്ന് ഞാന്‍ കിടന്നു..ചുംബനങ്ങള്‍ പങ്കിടാവേ മെല്ലെ ഉന്മാദത്തിലേക്ക്   നീങ്ങുന്നതായി തോന്നി..
വാക മരം ഞങ്ങളുടെ രഹസ്യങ്ങള്‍ അറിയാതെ കണ്ണുകളടച്ചു തുടങ്ങിയിരുന്നു..

ഒരു അമ്മ

 "Man improves himself as he follows his path; if he stands still, waiting to improve before he makes a decision, he'll never move.
-Paulo Coelho"

 
ജീവിതം എന്ത് പഠിപ്പിക്കുന്നു എന്ന് ചോദിക്കുന്ന വിഡ്ഢികളെ..നിങ്ങള്‍ ആത്മഹത്യ ചെയ്യൂ..
   ഇത് ഒരു അമ്മയുടെ കഥ...ആരാണോ എന്താണോ എന്ന് ചോദിക്കരുത്..എനിക്കവരുടെ പേരറിയില്ല..ജാതിയും മതവും അറിയാന്‍ ശ്രമിച്ചില്ല..അവരുടെ പേരും വിവരവും അന്വേഷിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല..അവര്‍ തിരിച്ചും..
   ചെന്നൈ ബംഗ്ലോരെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ കണ്ട ഒരു അമ്മയുടെ കഥയാണിത്..കീശയില്‍ ഉള്ളത് നൂറിന്റെ ഒരു നോട്ട് മാത്രം..സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു..വിശപ്പ്‌ എന്റെ ശരീരത്തിനെ ആട്ടുന്നപോലെ.. മുപ്പതു രൂപ നല്‍കി ഒരു ഇന്ത്യന്‍ രേയില്വയുടെ ഒരു ബിരിയാണി പാകറ്റ് വാങ്ങി വിശപ്പടക്കാന്‍ തീരുമാനിച്ചു..
"അണ്ണാ ഒരു വെജിട്ടബല്‍ ബിരിയാണി.."

"മുപ്പതു രൂപ "
മുപ്പതു രൂപയുടെ ബിരിയാണി പൊതിയും വാങ്ങി ഒഴിഞ്ഞ കമ്പര്‍ത്മെന്റിലെ ജനാലക്കരികിലെ സീറ്റും നോക്കി നടന്നു..
മുടിയില്‍ വെള്ളിവരകള്‍ വീണു തുടങ്ങിയ സാമാന്യം തടിച്ച ഒരു സ്ത്രീ..അവരുടെ മുന്നിലെ ഒഴിഞ്ഞ ജനല്‍ സീറ്റില്‍ ഇരുന്നു.. ബിരിയാണി പൊതി തുറന്നു പകുതി തിന്നുമ്പോഴെക്കും ഉപ്പിച്ചു തുപ്പി പോയി !
കാശില്ലാത്ത സമയത്ത് വാങ്ങിയ ബിരിയാണിയും ഇങ്ങനെ..റെയില്‍വേ മിനിസ്റെരെയും സകലമാന റെയില്‍വേ ഉധ്യോഗസ്തരെയും മനസ്സില്‍ തെരിവിളിച്ചുകൊന്ദ് ആ പൊതി കളഞ്ഞു..
"എന്നാ തമ്പി എന്നാച് ? "
"ഒന്നും ഇല്ലമ്മ ഉപ്പു !"
അറിയാവുന്ന തമിഴും കൂട്ടി ഒപ്പിച്ചു..

"റെയില്‍വേ ഫുഡ്‌ എല്ലാം അപ്പടി താന്‍ തമ്പി.. എന്ന പയ്യന്‍ വെളിയില്‍ പോയിരിക്ക് ഫുഡ്‌ പാര്‍സല്‍ പന്നതുക്ക്.."
ആമാ.. മെല്ലെ അവരെ ഒഴിവാക്കി യാത്രകളില്‍ ആസ്വദിക്കുന്ന ഏകാന്തതയിലേക്ക് നീങ്ങാന്‍ കൊതിച്ചു.."
അവര്‍ അവരുടെ ലോകത്തേക്കും..

ഇടയിലെപ്പോഴോ തളര്‍ച്ച എന്നെ ഉറക്കത്തിലേക്കും നയിച്ചു..
പിന്നീട് ആ അമ്മയുടെ വിളിക്കെട്ടാണ് എഴുന്നേറ്റത്..
"മുളക് ബജ്ജി ശാപ്പിട് തമ്പീ.."
മുന്നില്‍ മിന്നി മറഞ്ഞത് ചെന്നൈ റെയില്‍വേ സ്റെഷനില്‍ ഇടയ്ക്കിടെ വരുന്ന പരസ്യം " അപരിചിതര്‍ തരുന്ന ഭക്ഷണം കഴിക്കരുത് ! "
വിശപ്പ്‌ കണ്ടിച്ചുപിടിച്ചുകൊണ്ട്‌ പറഞ്ഞു..
"വേണ്ടാമ്മ "
ഉണ്കളും എനക്ക് എന്‍ പയ്യന്‍ മാതിരി താ..സാപ്പിട് തമ്പി.."പിന്നെ കാത്തിരുന്നില്ല..ആക്രാന്തം കാട്ടി..വാരി വലിച്ചു തിന്നു തീരത്തു..
തിന്നു കഴിഞ്ഞപ്പോള്‍ അവരുടെ മുഖത്തേക്ക് നോക്കി..അവര്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നു..
ഒരു ജാള്യതയുടെ ചിരിയും പാസ്സാക്കി മെല്ലെ വാഷ് ബെസിനിലേക്ക് നടന്നു..
പിന്നീട് സീടിലേക്ക് മടങ്ങി അവരോടു സംസാരിക്കാന്‍ ഭാവിച്ചു..പക്ഷെ ഭാഷ ഞങ്ങളുടെ സംഭാഷണങ്ങളെ പെട്ടെന്ന് അവസാനിപ്പിച്ചു !
കയ്യിലിരുന്ന പുസ്തകത്തിലേക്ക് പിന്നീട് ഉള്‍വലിഞ്ഞു..
കുറെ തമിഴ്നാടിന്റെ അതിര്‍ത്തിയും തമിഴ് കാഴ്ചകളും മറഞ്ഞു തുടങ്ങി..
അടുക്കുംതോറും അകലുന്ന മലനിരകള്‍ കാഴ്ച്ചയുടെ സ്വാദ് വര്‍ധിപ്പിച്ചു..
ആന്ധ്ര ബോര്ടെര്‍ എത്തിയപ്പോഴും ട്രെയിനില്‍ സ്ഥിരം കച്ചവടക്കാരുടെ നിര..വെണ്ടക്കയും കാരറ്റ്കളുമായി തമിഴ് ചുവയുള്ള ആന്ദ്രക്കാര്‍ കയറി വന്നു..കൊട്ടത്തില്‍ ഏതൊക്കെയോ കിഴങ്ങുകളും..നിമിഷ നേരങ്ങല്‍ക്കിടെ  ജെനറല്‍ കംപാര്ട്ട്മെന്റ് കിഴങ്ങിന്റെ തോടുകല്‍ക്കൊണ്ട് നിറഞ്ഞു..
"തമ്പീ ഇത് കൂടി സാപ്പിട് "
എന്റെ ശരീരം കണ്ടിട്ട് ആ സ്ത്രീയ്ക്കും ദയ തോന്നി എന്ന് തോന്നി..
"വേണ്ടമ്മാ"
വീണ്ടും കപടമായ മാന്യത കാട്ടി..
"സാപ്പിട് തമ്പി..ഇതൊന്നും ചെന്നൈയില്‍ കെടയാത്.."
വാങ്ങി കിഴങ്ങ് കഴിക്കുന്നിടെ ആ അമ്മ യാത്രയുടെ ഉദ്ദേശങ്ങള്‍ തിരക്കി..
"ഒന്നും ഇല്ല അമ്മ..രണ്ടു നാള്‍ക്കു ലീവ്..അതിനാല്‍ അണ്ണനെ പാക്കതക്ക് ബംഗ്ലോരെ പോവുവാ "
വീണ്ടും മുറി തമിഴ് രക്ഷ !
"ബംഗ്ലോരില്‍ എങ്കെ ?"
"കെ.ആര്‍ പുരം അമ്മാ.."
"നാനും അങ്കെ താ.."
പിന്നീട് അടുത്തിരുന്ന മറ്റൊരാളുടെ സംസാരതിലെക്കായി അവരുടെ ശ്രദ്ധ..
ഒരു മണിക്കൂര്‍ കൂടി നീണ്ട യാത്ര..ഇടയ്ക്കിടെ ഉള്ള സംസാരങ്ങള്‍......,മൌനം..ഒരു ചിരി..ഇത്ര മാത്രം..ഒരു ചിരിയും മൌനവും മനുഷ്യരെ എത്രത്തോളം അടുപ്പിക്കുന്നു..
"തമ്പീ നെക്സ്റ്റ് സ്റ്റോപ്പ്‌ കെ.ആര്‍. പുരം താ.."
കയ്യിലുള്ള ബാഗും ട്രൈപോടും എടുത്തു മെല്ലെ ആ അമ്മയോടൊപ്പം നീങ്ങി..
"അമ്മ ഇങ്കെ താ സ്റ്റേ ?"
"ആമ..ഇങ്കെ പക്കത്തില്‍ താ.." 
വണ്ടി നിര്‍ത്തുമ്പോഴേക്കും ഞങ്ങള്‍ വേറെ ഒരു ധ്രുവത്തില്‍ എത്തിയിരുന്നു..ട്രെയിനിലെ രണ്ടു സീറ്റുകള്‍ക്കിടെ ഉണ്ടായ ആ ബന്ധം..ഒരു വലിയ ലോകത്ത് എത്തുമ്പോഴേക്കും ചെറുതായ പോലെ..
ആ അമ്മയോട് എന്തൊക്കെയോ പറയേണം എന്ന് തോന്നി..പക്ഷെ വാക്കുകള്‍ പലപ്പോഴും ഇങ്ങനെയാണ്..വേണ്ട സമയത്ത് നിശബ്ധരാവും..മനസ്സ് വാചാലവും..
"പാകലാം അമ്മാ..നന്റ്രി.."
അവര്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..
ഇത്രയും പറഞ്ഞു തിരിഞ്ഞു നടന്നപ്പോള്‍ ആലോചിച്ചു..എങ്ങനെയാണ് ഒരു മനുഷ്യന്‍ നമുക്ക് അപരിചിതനാവുന്നത്...?
ഒട്ടും പരിചയമില്ലാതിരുന്ന ഒരു സ്ത്രീ അമ്മയെന്ന പോലെ കാട്ടിയ സ്നേഹം ആണ് മനുഷ്യനെ മനുഷ്യനാക്കുന്നത്..എന്തോ വല്ലാത്ത ഒരു ദുഖം തോന്നി..അറിഞ്ഞുകൊണ്ട് ആ അനുഭവം മറക്കാന്‍ ശ്രമിച്ചു ഫോണില്‍ അടുത്തുള്ള സുഹൃത്തിനെ വിളിച്ചു..
മെല്ലെ പ്ലാട്ഫോര്‍മുകള്‍ കയറിയിറങ്ങിയപ്പോള്‍..... .എന്തോ കണ്ണ് നിറഞ്ഞ പോലെ..

ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്


പനിചൂടും തലചൂടും
പുതപ്പുകള്‍ക്കിടയില്‍ അഭയം പ്രാപിക്കവേ..
വരണ്ട തുണ്ടയില്‍ ഉമിനീര്‍ തിരയവേ..
കണ്ണില്‍ ഇരുട്ടടിച്ചു തുടങ്ങിയപ്പോള്‍
ഞാന്‍ കണ്ട സ്വപ്നം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്
നിഴലാട്ടങ്ങള്‍ മാത്രമായിരുന്നു !

അന്ധത


നാട്ടുവഴികള്‍ തൂത്തുവാരാരുള്ള വൃദ്ധന്‍ 
എന്നോട് ചോദിച്ചു..
"ജീവിതം നിന്നെ എന്ത് പഠിപ്പിച്ചു..?" 
അലക്ഷ്യമായ് നടന്നകാലവേ
ഞാന്‍ മന്ത്രിച്ചു..
"ജീവിതം എന്നെ ഒന്നും പഠിപ്പിച്ചില്ല..
കലഹിച്ചു..പ്രണയിച്ചു..
സ്വപ്‌നങ്ങള്‍ കണ്ടു കൊണ്ട് അന്ധത സ്വയം ഏറ്റു വാങ്ങി..!